നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു കോടി രൂപ തട്ടിയെടുത്തെന്ന് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

  ഒരു കോടി രൂപ തട്ടിയെടുത്തെന്ന് കേസ്; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

  ശ്രീകുമാർ മേനോൻ ഇതിനിടയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.

  va sreekumar menon

  va sreekumar menon

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

   സിനിമാ നിർമിക്കാമെന്ന് വാഗ്ദാനം നൽകി ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ ശ്രീകുമാർ മേനോൻ കൈപ്പറ്റിയിരുന്നു. എന്നാൽ, പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ല. അന്വേഷിക്കുമ്പോൾ പല തരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

   കോവിഡ് രോഗിക്ക് ആംബുലൻസ് വൈകി; PPE കിറ്റ് ധരിച്ച് യുവാവിനെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് DYFI പ്രവർത്തകർ

   ഗ്രാമ പ്രധാനിയായി തെരഞ്ഞെടുക്കപ്പെട്ട് 21കാരിയായ വിദ്യാര്‍ത്ഥിനി; ഉത്തർപ്രദേശിൽ ജയിച്ചു കയറി യുവത്വം

   കോവിഡ്: ബന്ധുക്കൾ ഉപേക്ഷിക്കുന്ന മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി

   അതേസമയം, ശ്രീകുമാർ മേനോൻ ഇതിനിടയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനൊനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
   Published by:Joys Joy
   First published:
   )}