കഴിഞ്ഞ വർഷം ഒക്ടോബറിൽ മഥുരയിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങൾ നൽകിയ വിശ്വസനീയമായ വിവരങ്ങളെ തുടർന്ന് ആയിരുന്നു തലസ്ഥാനത്തെ പി എഫ് ഐയുടെയും സി എഫ് ഐയുടെയും കേന്ദ്രങ്ങളിൽ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് റെയ്‌ഡ് നടത്തിയത്. ഹൈന്ദവ സംഘടനകളിൽ പ്രധാനപ്പെട്ട രണ്ട് പദവികൾ വഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ പി എഫ് ഐയുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ഇത്.
ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, കുറ്റകരമായ രേഖകൾ എന്നിവ പിടിച്ചെടുത്തു.
advertisement
Drishyam 2 | 'വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു' - എ പി അബ്ദുള്ളക്കുട്ടി
ഉത്തർപ്രദേശ് എ ഡി ജി, ക്രമസമാധാനം പ്രശാന്ത് കുമാർ പറയുന്നത് അനുസരിച്ച് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനകളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരെ ലക്ഷ്യമിട്ടാണെന്നാണ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള രണ്ടുപേരെ ഉത്തർപ്രദേശ് എസ് റ്റി എഫ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ നിന്നുള്ള അൻസാദ് ബദ്റുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ ശ്രമിച്ചതായി പൊലീസുകാർ പറയുന്നു.
'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം
'ഫെബ്രുവരി 11ന് അവർ ട്രെയിനിൽ വരുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ, തിരച്ചിൽ നടത്തിയപ്പോൾ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ഇന്ന് കുക്രെയിൽ പിക്നിക് സ്പോട്ടിൽ അവർ കണ്ടുമുട്ടുമെന്ന് മറ്റൊരു വിവരം ലഭിച്ചു. അവിടെ വച്ച് അവരെ പിടികൂടുകയായിരുന്നു' - എ എൻ ഐയെ ഉദ്ധരിച്ച് കുമാർ പറഞ്ഞു.
'ഹിന്ദു സംഘടനകളുടെ പരിപാടികളിൽ വസന്ത് പഞ്ചമി ദിനത്തിൽ ബോംബ് സ്ഫോടനം നടത്തുക, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ ആളുകളെ കൊല്ലുക എന്നിവയായിരുന്നു അവരുടെ പദ്ധതി' - അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിദ്യാർത്ഥി വിഭാഗം നേതാവ് റൗഫ് ഷരീഫിനെ കസ്റ്റഡിയിൽ എടുത്ത ഉത്തർ പ്രദേശ് എസ് ടി എഫ് അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ് ടി എഫ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുപി കോടതി ഇന്ന് രാവിലെ പത്തു മുതൽ ഫെബ്രുവരി 23 ന് രാവിലെ പത്തു വരെ അഞ്ചു ദിവസത്തെ റിമാൻഡ് അനുവദിച്ചു. ഹാത്രാസ് കൂട്ടബലാത്സംഗ സംഭവത്തിന് ശേഷം യുപിയിൽ അശാന്തി സൃഷ്ടിച്ചുവെന്ന് ശരീഫിനെതിരെ ആരോപണം ഉയർന്നിരുന്നു.
ഡിസംബർ 12 ന് കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. അവിടെ നിന്ന് എസ് ടി എഫ് ഉത്തർ പ്രദേശിലേക്ക് കൊണ്ടു വന്നു.