HOME /NEWS /Film / 'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം

'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം

drishyam 2

drishyam 2

ഇതിനിടയിൽ ആശ ശരത്ത് മോഹൻലാലിനെ അടിച്ചതിനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തി, 'അസ്ഥി കൂടവും സകല തെളിവും കിട്ടിയിട്ടും പിന്നേം ധ്യാനത്തിന് പോയതാണ് എന്ന് പറഞ്ഞാൽ ആരായാലും അടിച്ചു പോകും' എന്നായിരുന്നു ഒരു കമന്റ്.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  സോഷ്യൽ മീഡിയയിലും രണ്ടുപേർ തമ്മിൽ കണ്ടാലുമെല്ലാം ദൃശ്യം 2 ആണ് ഇപ്പോഴത്തെ ചർച്ച. ചിത്രത്തിലെ ട്വിസ്റ്റുകൾക്ക് ഒപ്പം ഓരോ ദിവസം കഴിയുമ്പോഴും ഓരോ പുതിയ പുതിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നിരൂപണങ്ങളും ട്രോളുകളും കൊണ്ട് ദൃശ്യം 2 ആഘോഷമാകുകയാണ്. ഇതിനിടയിലാണ് ദൃശ്യം 2 കണ്ടതിനു ശേഷമുള്ള ഒരു അമ്മയുടെ നിരൂപണം ശ്രദ്ധേയമാകുന്നത്.

  മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമയെന്ന് പറഞ്ഞാണ് ദൃശ്യം 2 വിനെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് തുടങ്ങുന്നത് തന്നെ. 'മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ..ഹോ... ആ ഡാൻസുകാരത്തി. അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ... അവളുടെ പേര്.. ആ ആശാ ശരത്ത്... ഹോ അവൾ... അവളുടെ ഭർത്താവ് പാവമാണ്... ഹോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ' - ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ആയ ദൃശ്യം 2 കണ്ടതിനു ശേഷം ഒരു അമ്മയുടെ പ്രതിരകണം ഇങ്ങനെ ആയിരുന്നു.

  സിനിമ കണ്ടതിനു ശേഷം വീട്ടിലിരുന്ന് പരസ്പരം അഭിപ്രായം പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നടി ആശാ ശരത്തും ഈ വീഡിയോ പങ്കു വച്ചിട്ടുണ്ട്. 'പുറത്തിറങ്ങിയാൽ ജോർജു കുട്ടി ഫാൻസിന്റെ അടി കിട്ടുമോ ആവോ?' എന്ന് കുറിച്ചാണ് രസകരമായ ഈ നിരൂപണം ആശ ശരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കു വച്ചിരിക്കുന്നത്. സിനിമ കണ്ടിരുന്നപ്പോൾ ഹൈ പ്രഷർ ആയെന്നും പറയുന്നുണ്ട് ഈ അമ്മ.

  Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്

  ആശ ശരത്ത് പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ആണ് ലഭിച്ചിരിക്കുന്നത്. 'ആ സ്ത്രീയുടെ മനസ്സിൽ അത്രേം ദേഷ്യം മാഡത്തിനോട് തോന്നിയെങ്കിൽ അതാണ് മാഡത്തിന്റെ അഭിനയ മികവ്. ശരിക്കും ബിഗ് സല്യൂട്ട് ആശാ മാഡം..ദൃശ്യം 1..2..പറയാൻ വാക്കുകൾ ഇല്ല' - എന്നായിരുന്നു ഒരാൾ കുറിച്ച കമന്റ്. 'ജോർജ് കുട്ടിയെ അടിച്ചത് ഞങ്ങൾക്ക് അത്ര പിടിച്ചില്ല' എന്നാണ് മറ്റൊരു കമന്റ്.

  Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം; ജോർജുകുട്ടി കുടുങ്ങുമോ?; കാണികളെ നടുക്കി ദൃശ്യം 2

  വരുണിന്റെ സ്വഭാവം അത്ര നല്ലതൊന്നുമല്ലെന്നാണ് മറ്റൊരാളുടെ കമന്റ്. 'വരുണിന്റെ സ്വഭാവം അത്ര നല്ലതൊന്നുമല്ല. കൂടുതലൊന്നും പറഞ്ഞിട്ട് മകൻ നഷ്ടപെട്ട നിങ്ങളെ വേദനിപ്പിക്കുന്നില്ല. പിന്നെ നിലവിൽ ഒരു കോൺസ്റ്റബിൾ പോലുമല്ലാത്ത നിങ്ങൾ ജോർജ് കുട്ടിയെ അടിച്ചത് ശരിയായില്ല. അഞ്ജുവിനു അസുഖമാണ്. സംശയമുണ്ടെങ്കിൽ സരിതയോട് ചോദിച്ചു നോക്ക്. അതു പോലെ ആ രണ്ടേക്കർ സ്ഥലം വിൽക്കുന്നുണ്ടോ? ജോസിന് 5 ലക്ഷം നിങ്ങൾ കൊടുത്തിരുന്നോ? ജീത്തു ജോസഫിനെ മാറ്റി എസ് എൻ സ്വാമിയോട് വരാൻ പറ. പത്രോസിന്റെ ശവമടക്കിനു മുന്നേ വേണം...' - ഇങ്ങനെ പോകുന്നു കമന്റ്.

  ഇതിനിടയിൽ ആശ ശരത്ത് മോഹൻലാലിനെ അടിച്ചതിനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തി, 'അസ്ഥി കൂടവും സകല തെളിവും കിട്ടിയിട്ടും പിന്നേം ധ്യാനത്തിന് പോയതാണ് എന്ന് പറഞ്ഞാൽ ആരായാലും അടിച്ചു പോകും' എന്നായിരുന്നു ഒരു കമന്റ്.

  First published:

  Tags: Drishyam 2, Drishyam 2 release date, Drishyam malayalam film, Drishyam movie