TRENDING:

കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 

Last Updated:

11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പഠനം നടത്തിയത്.

advertisement
രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് കൊച്ചി വാട്ടർ മെട്രോ മാതൃക വ്യാപിപ്പിക്കുന്നതിനായുള്ള സമഗ്രമായ സാധ്യതാ പഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. നഗരങ്ങളിലെ ജലഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പഠനം കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച അംഗീകാരമാണ് ഈ പദ്ധതി രാജ്യവ്യാപകമാക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.
News18
News18
advertisement

11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് വാട്ടർ മെട്രോയ്ക്കായുള്ള പഠനം നടത്തിയത്. ശ്രീനഗർ, ഗുവാഹത്തി, പട്ന, വാരണാസി, അയോധ്യ, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗളൂരു തുടങ്ങിയ നഗരങ്ങൾക്കൊപ്പം കേരളത്തിലെ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും പഠനം നടത്തി. ലക്ഷദ്വീപിലും കൊൽക്കത്തയിലും പഠനങ്ങൾ പുരോഗമിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആലപ്പുഴയിൽ 15 ടെർമിനലുകളും 61 ഇലക്ട്രിക് ബോട്ടുകളും ഉൾപ്പെടുന്ന എട്ട് റൂട്ടുകളും കൊല്ലത്ത് 15 ടെർമിനലുകളും 35 ബോട്ടുകളും അടങ്ങുന്ന പദ്ധതിയുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനുപുറമെ, മുംബൈ മെട്രോപൊളിറ്റൻ ഏരിയയിൽ 250 കിലോമീറ്റർ നീളത്തിൽ വാട്ടർ മെട്രോ നടപ്പിലാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
Open in App
Home
Video
Impact Shorts
Web Stories