ഫേസ്ബുക്ക് പോസ്റ്റിൽ വെതർമാൻ പറയുന്നതിന്റെ ചുരുക്കം ഇങ്ങനെ,
തെക്കു പടിഞ്ഞാറൻ മൺസൂൺ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കും. കേരളത്തിന് മൺസൂൺ വർഷങ്ങൾ ഈ നൂറ്റാണ്ടിൽ വളരെ കുറവായിരുന്നു. 2007ൽ കേരളത്തിൽ 2786 മില്ലിമീറ്റർ മഴ ലഭിച്ചു. 2013ൽ കേരളത്തിൽ 2562 മില്ലിമീറ്റർ മഴ ലഭിച്ചു. 18 വർഷത്തിനിടയിൽ രണ്ട് സൂപ്പർ മൺസൂൺ കൊണ്ട് മൺസൂൺ മാജിക് അപ്രത്യക്ഷമായി. 2018ൽ കേരളത്തിൽ 2517 മില്ലിമീറ്റർ മഴ ലഭിച്ചു. പക്ഷേ, 2007ലും 2013ലും ലഭിച്ചതിനേക്കാൾ മഴ കുറവായിരുന്നു. എന്നാൽ, 2018ലും 2019ലും കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ മഴ പെയ്തത് 1961നും 1924നും ശേഷമുള്ള വെള്ളപ്പൊക്കത്തിന് കാരണമായി.
advertisement
1924, 1961, 2018 എന്നീ വർഷങ്ങൾ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്നു വർഷങ്ങളാണ്.
1920കളിൽ കേരളത്തിൽ ഉണ്ടായ കനത്ത ഹാട്രിക് മഴയുടെ കണക്കുകൾ
1922 - 2318 മില്ലി മീറ്റർ
1923 - 2666 മില്ലി മീറ്റർ
1924 - 3115 മില്ലി മീറ്റർ
നിലവിൽ - കേരളത്തിന് 2300 എംഎം മറ്റൊരു പ്രളയത്തിന് കാരണമാകുമോ?
2018 - 2517 മില്ലി മീറ്റർ
2019 - 2310 മില്ലി മീറ്റർ
2020 -?...
ഈ വർഷം കേരളത്തിൽ ലോംഗ് റേഞ്ച് മോഡലുകൾ പ്രകാരം നല്ല മഴ കാണിക്കുന്നു. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 2300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ അത്ഭുതപ്പേടേണ്ട
2015ൽ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ പ്രവചനങ്ങൾ കൃത്യമായിരുന്നു.
You may also like:കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി [NEWS]ഇത് കേരള മോഡൽ: ലോക്ക്ഡൗണിൽ രോഗത്തെ പിടിച്ചുകെട്ടി സംസ്ഥാനം [NEWS]ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല [NEWS]