കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി
- Published by:user_49
- news18india
Last Updated:
നമ്മുടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധരെയൊക്കെ ഉപയോഗിച്ച് കോവിഡിന് പുതിയ പരിഹാരം കണ്ടെത്തണമെന്ന് രാഹുൽ
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഇന്ത്യയ്ക്ക് വെല്ലുവിളി പോലെ തന്നെ അവസരവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ വിദഗ്ധരെ ഉപയോഗിച്ച് കോവിഡിന് പുതിയ പരിഹാരം കണ്ടെത്തണമെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.
'കോവിഡ് 19 പാന്‍ഡെമിക് ഒരു വലിയ വെല്ലുവിളിയാണ്, പക്ഷേ ഇത് ഒരു അവസരം കൂടിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യമായ നൂതന പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധര്‍ എന്നിവരെ അണിനിരത്തേണ്ടതുണ്ട്, 'രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
You may also like:'നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെയല്ല; ഞങ്ങൾ സാധാരണക്കാരെ; ശബരീനാഥന് മറുപടിയുമായി ബെന്യാമീൻ [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
കോവിഡിനെ നേരിടുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും, നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചും രാഹുല്‍ നേരത്തേയും ട്വീറ്റ് ചെയ്തിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റെക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത രാഹുല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ജനങ്ങളുടെ പ്രതിസന്ധിയെ നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
advertisement
The #Covid19 pandemic is a huge challenge but it is also an opportunity. We need to mobilise our huge pool of scientists, engineers & data experts to work on innovative solutions needed during the crisis.
— Rahul Gandhi (@RahulGandhi) April 18, 2020
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2020 3:00 PM IST