തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം കോവിഡ് വ്യാപന നിരക്ക് പിടിച്ച് നിർത്താൻ കേരളത്തിനായെങ്കിലും രാജ്യത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ 1.5 ശതമാനം മാത്രമാണ് കേരളത്തിലെ രോഗികൾ. രോഗമുക്തരായവിൽ 15 ശതമാനത്തിലധികം കേരളത്തിൽ നിന്ന് തന്നെ.
കഴിഞ്ഞ മാസം 24 ന് ലോക്ക്ഡൗൺ തുടങ്ങുമ്പോൾ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 571 ഉം കേരളത്തിൽ 109 ഉം ആയിരുന്നു. അതായത്, രാജ്യത്തെ ആകെ രോഗികളുടെ 19 ശതമാനവും കേരളത്തിലായിരുന്നു. ലോക്ക്ഡൗൺ തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടതോടെ രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികൾ 1436, കേരളത്തിൽ 215. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 14 ശതമാനമായി കേരളത്തിൽ.
രണ്ടാത്തെ ആഴ്ചയിലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ ചികിത്സയിലുള്ള രോഗികൾ 4698, കേരളത്തിലെത് 262. രാജ്യത്തെ ആകെ രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ 5 ശതമാനമായി കേരളത്തിലെ രോഗികൾ.
BEST PERFORMING STORIES:ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കാസർഗോഡ് 'കോവിഡ് ഡ്യൂട്ടി' ചെയ്യുന്ന ഡോക്ടറുടെ അനുഭവം [NEWS]
ആദ്യ ലോക്ക്ഡൗൺ അവസാനിച്ച 14 ന് രാജ്യത്തെ ആകെ രോഗികൾ 9727, കേരളത്തിൽ 173. രാജ്യത്തെ ആകെ രോഗികളെ അപേക്ഷിച്ച് 1.7 ശതമാനം മാത്രമാണ് കേരളത്തിലെ രോഗികളുടെ എണ്ണം.
രോഗം ഭേദമായവരുടെ കണക്കിൽ കേരളത്തിന്റെ മുന്നേറ്റവും കാണാം. ലോക്ക്ഡൗൺ തുടങ്ങുമ്പോൾ രോഗം ഭേദമായവരിൽ പത്ത് ശതമാനം ആയിരുന്നത് ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ അത് 15 ശതമാനത്തിലധികം ആയി. രാജ്യത്ത് 450 പേർ മരിച്ചപ്പോൾ രണ്ട് പേർ മാത്രമാണ് കേരളത്തിലെ പട്ടികയിൽ ഉള്ളത്.
രാജ്യത്തെ മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 0.4 ശതമാനം മാത്രമാണ് കേരളത്തിൽ നടന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയതും, വിദേശത്ത് നിന്ന് എത്തിയവരുടെ ക്വാറന്റൈൻ കാലാവധി 28 ദിവസം നിശ്ചയിച്ച് നിയന്ത്രണം ശക്തമാക്കിയതും കേരളത്തിന്റെ തിരിച്ച് വരവിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.