മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുകയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയിൽ ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി രേവന്ത് റെഡ്ഡിയെയും പരാജയപ്പെടുത്തി, കാമറെഡ്ഡി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി വെങ്കട്ട രമണ റെഡ്ഡിയും വിജയിച്ചിരുന്നു.
advertisement
ഹിന്ദി ഹൃദയഭൂമികളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഞായറാഴ്ച വിജയിച്ച മൂന്ന് സംസ്ഥാനങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരാൻ തന്നെയാണ് ബിജെപി ശ്രമിക്കുന്നത്.
ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ആകെ 100 സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടേ നേതാക്കൾ ന്യൂസ് 18 നോട് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ 65 ലോക്‌സഭാ സീറ്റുകളും പാർട്ട് പ്രതീക്ഷയോടെയണ് ഉറ്റുനോക്കുന്നത്. ഡൽഹി, ഹരിയാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും മികച്ച വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി.
പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിന് കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല എന്നാണ് ഞായറാഴ്ചത്തെ ഫലസൂചനകൾ വ്യക്തമാക്കുന്നത് എന്നും കോൺഗ്രസ് പാർട്ട് ദുർബലമായെന്നും ബിജെപി നേതാക്കളിൽ ചിലർ ന്യൂസ് 18 നോട് പറഞ്ഞു. ടിഎംസി, ആർജെഡി, ജെഡിയു, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾ പശ്ചിമ ബംഗാളിലോ ബീഹാറിലോ ഉത്തർപ്രദേശിലോ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകാൻ ഇനി തയ്യാറായേക്കില്ല എന്നും ബിജെപി നേതാക്കൾ പറഞ്ഞു. അതിനാൽ 2024 ൽ കോൺഗ്രസ് മത്സരിക്കുന്ന ലോക്സഭാ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഇവർ കൂട്ടിച്ചേർത്തു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ജാതി സെൻസസ് നടത്തുമെന്ന കോൺഗ്രസ് വാഗ്ദാനത്തിൽ ജനങ്ങൾ വീണില്ലെന്നും ജാതി സെൻസസ് തന്ത്രം വെറും പ്രഹസനമാണെന്നു തെളിഞ്ഞെന്നും ബിജെപി നേതാക്കൾ പറഞ്ഞു. 2024ലെ ലോക്‌സഭാ പോരാട്ടത്തിന്റെ പ്രധാന പ്രചാരണ വിഷയം എന്തു തന്നെ ആയാലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിൽ എത്തുമെന്നും ബിജെപി കൂട്ടിച്ചേർത്തു.
