advertisement

Telengana Elections 2023: മുഖ്യമന്ത്രിയേയും ഭാവി മുഖ്യമന്ത്രിയേയും ഒരുമിച്ചു വീഴ്ത്തി ബിജെപി; താരമായി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി

Last Updated:

6741 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വെങ്കട രമണ റെഡ്ഡി മുഖ്യമന്ത്രി കെഎസിആറിനെയും ഭാവി മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് എടുത്തുകാട്ടിയ രേവന്ദ് റെഡ്ഡിയെയും തോല്‍പ്പിച്ചത്. 

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ കെസിആറിന്‍റെ ബിആര്‍എസിനെ കെട്ടുകെട്ടിച്ച് കോണ്‍ഗ്രസ് ചരിത്രവിജയത്തോടെയാണ് അധികാരത്തിലേറുന്നത്. സംസ്ഥാനം രൂപികരിച്ചത് മുതല്‍ സ്വന്തമെന്നപോലെ കെഎസിആര്‍ കൊണ്ടു നടന്ന തെലങ്കാന ഇത്തവണ കോണ്‍ഗ്രസ് 'കൈ' പിടിയിലാക്കിയത് വലിയ പ്രഹരമാണ് ബിആര്‍എസിനും കെസിആറിനും ഉണ്ടാക്കിയിട്ടുള്ളത്.
നിലവിലെ മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര റാവുവിന്‍റെയും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ദ് റെഡ്ഡിയുടെയും സ്ഥാനാര്‍ത്ഥിത്വം കൊണ്ട് താരപരിവേഷം കിട്ടിയ മണ്ഡലമാണ് വടക്കന്‍ തെലങ്കാനയിലെ കാമറെഡ്ഡി. മുഖ്യമന്ത്രിയും ഭാവി മുഖ്യമന്ത്രിയും ഏറ്റുമുട്ടിയ വാശിയേറിയ മത്സരത്തില്‍ പക്ഷെ വിജയം ബിജെപി സ്ഥാനാര്‍ത്ഥി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിക്കൊപ്പം നിന്നു. 6741 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വെങ്കട രമണ റെഡ്ഡി മുഖ്യമന്ത്രി കെഎസിആറിനെയും ഭാവി മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് എടുത്തുകാട്ടിയ രേവന്ദ് റെഡ്ഡിയെയും തോല്‍പ്പിച്ചത്.
advertisement
രേവന്ദ് റെഡ്ഡി, വെങ്കട രമണ റെഡ്ഡി, കെഎസിആര്‍
ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ആസ്തി കൊണ്ട് സമ്പന്നന്‍ തന്നെയാണ് 53കാരനായ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി. 49.7 കോടിരൂപയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന സ്വത്തുകളുടെ ആകെ മൂലം. 11 ക്രിമിനല്‍ കേസുകളും ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്.
advertisement
രമണ റെഡ്ഡി 66,652 വോട്ടുകൾ നേടിയപ്പോള്‍, കെ ചന്ദ്രശേഖർ റാവുവിന് 59,911 വോട്ടും  രേവന്ത് റെഡ്ഡിക്ക് 54,916 വോട്ടുമാണ് നേടാനായത്.  “ഞാൻ ഇരുവരെയും സാധാരണ സ്ഥാനാർത്ഥികളായാണ് കണ്ടത്. ആളുകൾ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്, ഇതാണ് ഞാൻ ഇവിടെ നിന്ന് വിജയിക്കാൻ കാരണം... ഞാൻ കാമറെഡ്ഡിയിൽ നിന്ന് എംഎല്‍എ ആയി. ഞാൻ 65,000 വോട്ടർമാരുടെ എംഎൽഎ മാത്രമല്ല, നാല് ലക്ഷം ആളുകളുടെ എംഎൽഎയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു"- വിജയത്തിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Telengana Elections 2023: മുഖ്യമന്ത്രിയേയും ഭാവി മുഖ്യമന്ത്രിയേയും ഒരുമിച്ചു വീഴ്ത്തി ബിജെപി; താരമായി കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡി
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement