'വീടുകളുടെ വില കുതിച്ചയരുന്നത് നിയന്ത്രിക്കാനും എല്ലാ കുടുംബങ്ങൾക്കും വീട് ഉറപ്പാക്കാനും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ എന്തുകൊണ്ട് സർക്കാരുകൾ ഏർപ്പെടുത്തുന്നില്ല'- ജസ്റ്റിസ് എൻ കൃപാകരനും ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുടെ പാർപ്പിട പദ്ധതിയുടെ വിശദവിവരങ്ങൾ ആരാഞ്ഞ കോടതി ഒന്നിലധികം വീടുകൾ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങളും ആവശ്യപ്പെട്ടു.
Also Read- കൊറോണ ഭീതി; കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക
advertisement
പ്രവാസികൾ ഇന്ത്യയിൽ വീടുകൾ വാങ്ങുന്നത് തടഞ്ഞുകൊണ്ട് എന്തുകൊണ്ട് ഭവനവില കുതിച്ചുയരുന്നത് നിയന്ത്രിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. 'യാതൊരു സുരക്ഷയുമില്ലാതെ ലക്ഷക്കണക്കിന് പേർ പ്ലാറ്റ്ഫോമുകളിലും റോഡുകളിലും സിമന്റ് പൈപ്പുകളിലും ചേരികളിലും വൃക്ഷച്ചുവട്ടുകളിലും നദീതീരങ്ങളിലും അന്തിയുറങ്ങുകയാണ്. എല്ലാ കുടുംബങ്ങൾക്ക് വീട് എന്ന നയം കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്നത് ശരിയാണ്. ഇത് എത്രയും വേഗം ഫലപ്രാപ്തിയിലെത്തണം. ഒന്നിലധികം വീടുകൾ കൈവശം വയ്ക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നാൽ ഈ ലക്ഷ്യം വേഗത്തിൽ എത്തിപ്പിടിക്കാനാകും'- നിർദേശങ്ങളെ ന്യായീകരിച്ച് കോടതി വ്യക്തമാക്കി.
