TRENDING:

25 വര്‍ഷത്തിന് ശേഷം സീതാറാം കേസരിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കോണ്‍ഗ്രസ്; ബീഹാറിനെ 'അപമാനിച്ചത്' ഓർമിപിച്ച് മോദി

Last Updated:

ബീഹാര്‍ സ്വദേശിയായ കേസരി 1996 മുതല്‍ 1998 വരെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സീതാറാം കേസരിയുടെ 25ാം ചരമവാര്‍ഷികദിനമായ വെള്ളിയാഴ്ച ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. 1998-ല്‍ അദ്ദേഹം അപ്രതീക്ഷിതമായി കോൺഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അനുസ്മരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ 24 അക്ബര്‍ റോഡിലെ ആസ്ഥാനത്ത് കേസരിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
News18
News18
advertisement

1998 മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിന് വഴിയൊരുക്കുന്നതിനായി നാടകീയമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു. ബീഹാര്‍ സ്വദേശിയായ കേസരി 1996 മുതല്‍ 1998 വരെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2000ല്‍ അദ്ദേഹം മരിച്ചു. ബിഹാറിന്റെ മുഖ്യമന്ത്രിയായി മാറിയ ഭഗവത് ഝാ ഉള്‍പ്പെടെയുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

കേസരിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതെന്ത്?

ബീഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേസരിക്ക് ആദരാജ്ഞലി അര്‍പ്പിച്ചതിന് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി മോദി പരിഹസിച്ചു. കോണ്‍ഗ്രസിലെ ആദ്യ കുടുംബം കേസരിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം തട്ടിയെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

advertisement

ബെഗുസാരായില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ ബീഹാറിന്റെ അഭിമാനവും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ കേസരിയോട് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ മോശം പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്‌റു-ഗാന്ധി കുടുംബം(പരിവാര്‍) അദ്ദേഹത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം തട്ടിയെടുത്തതായും അദ്ദേഹം ആരോപിച്ചു.

ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ കേസരിയെ സ്മരിക്കുന്നത് എന്തുകൊണ്ട്?

''പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് കേസരി. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ വരെ എത്തി. എന്നാല്‍ പരിവാറിന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹം അപമാനിക്കപ്പെട്ടു,'' പ്രധാനമന്ത്രി പറഞ്ഞു.

advertisement

''കോണ്‍ഗ്രസ് കുടുംബം കേസരിയെ അപമാനിച്ചത് രാജ്യത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാൻ കോണ്‍ഗ്രസിന് എന്തുചെയ്യാന്‍ കഴിയുമെന്ന് ഇക്കാര്യം ഇന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ആ പാര്‍ട്ടിക്ക് കുടുംബം മാത്രമാണ് പ്രധാനം,'' പ്രധാനമന്ത്രി പറഞ്ഞു.

''നമ്മുടെ ബീഹാറിന്റെ അഭിമാനമായിരുന്ന സീതാറാം കേസരിയെ ഈ കുടുംബം ടോയ്‌ലറ്റില്‍ പൂട്ടിയിട്ടു. അതുമാത്രമല്ല അദ്ദേഹത്തെ എടുത്ത് നടപ്പാതയിലേക്ക് എറിഞ്ഞു. ഈ കുടുംബം അദ്ദേഹത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി തട്ടിയെടുത്തു,'' പ്രധാനമന്ത്രി ആരോപിച്ചു.

advertisement

കേസരിയെ ആദരിക്കുന്നതായി കോണ്‍ഗ്രസ് 'അഭിനയിക്കുന്നുവെന്ന്' ബിജെപി

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ് മുന്‍ പാര്‍ട്ടി അധ്യക്ഷനോട് ആദരവ് കാണിക്കുന്നതായി അവര്‍ അഭിനയിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ''കോണ്‍ഗ്രസിന്റെ ആദ്യ കുടുംബത്തിന്റെ നിര്‍ദേശപ്രകാരം സീതാറാം കേസരി അപമാനിക്കപ്പെട്ടു. സോണിയാഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ സിംഹാസനം ഒഴിഞ്ഞു കൊടുക്കാന്‍ അദ്ദേഹത്തിന്റെ ഉടുമുണ്ട് കീറി, മുറിയില്‍ പൂട്ടിയിട്ടു,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.

1973-ല്‍ ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായി കേസരി തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ(എഐസിസി)ട്രഷറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷത്തോളം അദ്ദേഹം എഐസിസി ട്രഷററായി സേവനം ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബര്‍ 6, 11 തീയതികളിലായാണ് ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 14ന് വോട്ടെല്‍ നടക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/
25 വര്‍ഷത്തിന് ശേഷം സീതാറാം കേസരിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കോണ്‍ഗ്രസ്; ബീഹാറിനെ 'അപമാനിച്ചത്' ഓർമിപിച്ച് മോദി
Open in App
Home
Video
Impact Shorts
Web Stories