Related News- ഗാർഹിക പീഡനങ്ങൾക്ക് ലോക്ക്ഡൗൺ ഇല്ല; കേസുകൾ കുത്തനെ വർദ്ധിച്ചു
ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പ് പ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006ലെ വിധി. എന്നാൽ, ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് ഇന്നലെ മൂന്നംഗ ബെഞ്ച് വിധിച്ചത്.
advertisement
Also Read- അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് 'കാമുകന്‍റെ'വീടിന് മുന്നിൽ വച്ച് ഭർത്താവ്
മരുമകൾക്കെതിരെ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് പരമോന്നത കോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും കഴിഞ്ഞിരുന്നത്. ഇതിനിടെ, അവർ തമ്മിൽ അകലുകയും വിവാഹമോചനക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. തുടർന്ന് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ഭാര്യ ഗാർഹിക പീഡന പരാതി നൽകി. ഇതിനുപിന്നാലെയാണ് മകന്റെ ഭാര്യ വീട്ടിൽ നിന്ന് താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സതീഷ് ചന്ദ്ര അഹൂജ നിയമനടപടികളിലേക്ക് കടന്നത്.