• HOME
 • »
 • NEWS
 • »
 • india
 • »
 • COVID 19 | ഗാർഹിക പീഡനങ്ങൾക്ക് ലോക്ക്ഡൗൺ ഇല്ല; കേസുകൾ കുത്തനെ വർദ്ധിച്ചു 

COVID 19 | ഗാർഹിക പീഡനങ്ങൾക്ക് ലോക്ക്ഡൗൺ ഇല്ല; കേസുകൾ കുത്തനെ വർദ്ധിച്ചു 

LockDown | കോവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഗാർഹിക പീഡനങ്ങൾ വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു ആ മുന്നറിയിപ്പ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ന്യൂഡൽഹി: കോവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ലോക്ക്ഡൗണിലേക്ക് പോകുമ്പോൾ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഗാർഹിക പീഡനങ്ങൾ വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു ആ മുന്നറിയിപ്പ്.

  രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വരുന്നതിനു മുമ്പ് അതായത് മാർച്ച് 25ന് മുമ്പ് ഡൽഹിയിൽ ഒരു യുവതി തന്റെ ഭർത്താവിന്റെ പീഡനത്തിൽ നിന്ന് രക്ഷ തേടി സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയെത്തി. കുറച്ചു ദിവസമെങ്കിലും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും കഴിയാമെന്ന് അവർ കരുതിയെങ്കിലും ആ  പ്രതീക്ഷ ദിവസങ്ങൾക്കുള്ളിൽ അസ്തമിച്ചു.

  കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതായി. ജോലി ഇല്ലാതായ സഹോദരന് അവർ ഒരു ബാധ്യതയായി തോന്നി. മർദ്ദനത്തിലേക്കു വരെയെത്തി ഒടുവിൽ കാര്യങ്ങൾ. ലോക്ക്ഡൗൺ നിലവിൽ വന്നതോടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥ. ഇതു ഡൽഹിയിലെ പെൺകുട്ടിയുടെ മാത്രം അവസ്ഥയല്ല.

  ലോക്ക്ഡൗൺ കാലത്ത് ഗാർഹികപീഡനങ്ങൾ വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡന കേസുകൾ 100 % വർദ്ധിച്ചുവെന്നാണ് ദേശിയ വനിതാ കമ്മീഷൻ വ്യക്തമാക്കുന്നത്. മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെയുള്ള 25 ദിവസങ്ങളിൽ കമ്മീഷന് ഇമെയിൽ മുഖേനയും വാട്ട്‌സാപ്പ് വഴിയും ലഭിച്ചത് 239 പരാതികളാണ്.

  You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

  ഫെബ്രുവരി 27 മുതൽ മാർച്ച് 22 വരെയുള്ള കാലയളവിൽ 123 പരാതികളാണ് കമ്മീഷന് ലഭിച്ചിരുന്നത്. മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെയുള്ള കാലയളവിൽ ഗാർഹിക പീഡന പരാതികൾ ഉൾപ്പെടെ കമ്മീഷന് ഇക്കാലയളവിൽ ലഭിച്ചത് 587 പരാതികളാണ്. എന്നാൽ പൊലീസിനും വിവിധ എൻജിഒകൾക്കും ലഭിക്കുന്ന ഫോൺകോളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

  മാർച്ച് 12 മുതൽ 25 വരെ 808 കോളുകളാണ് ഡൽഹി വനിതാകമ്മീഷന് വന്നതെങ്കിൽ ഏപ്രിൽ 7 മുതൽ 20 വരെയുള്ള ലോക്ക്ഡൗൺ ദിവസങ്ങളിൽ ഇത് 337 ആയി കുറഞ്ഞു. എന്നാൽ, ഡൽഹിയിൽ മാത്രമല്ല മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ഇത്തരത്തിൽ ലഭിക്കുന്ന ഫോൺകോളുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് ദേശിയ വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശർമ പറയുന്നത്.

  എന്തുകൊണ്ട് ഇത്തരത്തിൽ പൊലീസ് ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വരുന്ന കോളുകളിൽ കുറവുണ്ടായി എന്നറിയില്ലെന്നും ഒരു പക്ഷേ അതിനുള്ള സാഹചര്യം ഇല്ലാതെ  പോകുന്നതാകാം കാരണമെന്നും രേഖ ശർമ പറയുന്നു. സ്ത്രീകൾക്ക് എതിരായ അതിക്രമവും പ്രത്യേകിച്ച് ഗാർഹിക പീഡനങ്ങൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരോട്   ദേശിയ വനിതാകമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  കർണാടകയിൽ ബാലവിവാഹങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതും ലോക്ക്ഡൗൺ കാലത്താണ്. ലോക്ക്ഡൗൺ കാലത്ത് സർക്കാർ ഹെൽപ് ലൈൻ നമ്പറുകളിൽ വന്ന 275 പരാതികളിൽ 37 എണ്ണം ബാല വിവാഹങ്ങളുമായി ബന്ധപെട്ടതായിരുന്നു. കോവിഡ് പ്രതിരോധവും ലോക്ക്ഡൗൺ നടപ്പാകുന്നതും അടക്കമുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോകുമ്പോൾ രക്ഷിതാക്കൾ ഇതൊരു അവസരമായി കാണുന്നതാകാമെന്ന് കർണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ ആന്റണി സെബാസ്റ്റ്യൻ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണതിനും കമ്മീഷൻ  ഉത്തരവിട്ടിട്ടുണ്ട്.

     നിലവിൽ ലഭിക്കുന്ന പരാതികൾ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാത്രമാണെന്ന ബോധ്യം കമ്മീഷനും വനിത സംഘടനകൾക്കും ഉണ്ട്‌. ഇന്റർനെറ്റ്‌ അടക്കമുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണ് ആ വിഭാഗം. എന്നാൽ, ഇതിനൊന്നും അവസരം ഇല്ലാതെ പരാതി നൽകാൻ പോലും കഴിയാതെ വലിയൊരു വിഭാഗം അപ്പുറത്തുണ്ട്. അതുകൊണ്ട് തന്നെ നിലവിൽ പുറത്തു വന്നിട്ടുള്ള പരാതികൾ മഞ്ഞുമലയുടെ അറ്റം മത്രമാണ്. യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ കൂടുതലാകും.

  First published: