അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് 'കാമുകന്‍റെ'വീടിന് മുന്നിൽ വച്ച് ഭർത്താവ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രതി തന്നെ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.
ഹൈദരാബാദ്: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. തെലങ്കാന സങ്കർറെഡ്ഡി സ്വദേശി ജുറു സായില്ലു എന്നയാളാണ് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മുറിച്ച തല കാമുകനെന്ന് സംശയിക്കുന്ന ആളുടെ വീടിന് മുന്നിൽ കൊണ്ടു വച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം. അംശമ്മ (35) എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിച്ചെടുത്ത തല ടൂവിലറിൽ വച്ച് അഞ്ചുകിലോമീറ്ററാണ് ഇയാൾ യാത്ര ചെയ്തത്. തല യുവതിയുടെ 'കാമുകന്‍റെ' വീടിന് മുന്നിൽ കൊണ്ടു വയ്ക്കുന്നതിനായിരുന്നു ഈ യാത്ര.
advertisement
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സായില്ലു സംശയിച്ചിരുന്നു എന്നാണ് നാരയൺഖേഡ് പൊലീസ് ഇൻസ്പെക്ടർ രവീന്ദർ റെഡ്ഡി പറയുന്നത്. ഇതിന്‍റെ പേരിൽ ഇരുവരും കലഹവും പതിവായിരുന്നു. കൃത്യം നടന്ന ദിവസവും ഭാര്യയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ തർക്കം ഉണ്ടായി. ദേഷ്യം വന്ന സായില്ലു ഒരു കോടാലിയെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം തലയറുത്ത് കാമുകനെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തിക്കുകയായിരുന്നു.
ഇവരുടെ ശരീരം വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതി തന്നെ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2020 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് 'കാമുകന്‍റെ'വീടിന് മുന്നിൽ വച്ച് ഭർത്താവ്