TRENDING:

ബോളിവുഡ് ലഹരിമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നദിയാവാലായുടെ ഭാര്യ കഞ്ചാവുമായി അറസ്റ്റിൽ

Last Updated:

ലഹരിമരുന്ന് വിതരണക്കാരനായ വാഹിദ് അബുദുൽ ഖാദർ ഷെയ്ഖിൽ നിന്നും ലഹരി വാങ്ങിയെന്ന പേരിലാണ് ഷബാന സയീദിനെ അറസ്റ്റ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാദ്‌വാലയുടെ ഭാര്യ ഷബാന സയീദിനെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഫിറോസിന്റെ മുംബൈ ജുഹുവിലുള്ള വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. ഫിറോസ് നദിയാദ്‌വാലയെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ട്.
advertisement

ലഹരിമരുന്ന് വിതരണക്കാരനായ വാഹിദ് അബുദുൽ ഖാദർ ഷെയ്ഖിൽ നിന്നും ലഹരി വാങ്ങിയെന്ന പേരിലാണ് ഷബാന സയീദിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്നും എൻസിബി ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. വാഹിദിനെ അഞ്ച് ദിവസം മുമ്പാണ് അന്ധേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. വാഹിദിന്റെ ഇടപാടുകരാനിൽ നിന്നാണ് ഷബാനയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് ഷബാന വാങ്ങിയെന്നാണ് എൻസിബി അറിയിച്ചിരിക്കുന്നത്.

നദിയാദ്‌വാലയുടെ വീട്ടിൽ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ എൻസിബി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് വിതരണക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും എൻസിബി അറിയിച്ചു.

advertisement

You may also like:കർണാടകയിൽ ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്: ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

അറസ്റ്റിലായ വാഹിദ് അബ്ദുൽ ഖാദർ വർഷങ്ങളായി ലഹരി മരുന്ന് വിതരണരംഗത്തുണ്ടെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. സുൽത്താൻ മിർസ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

ബോളിവുഡിലെ പ്രമുഖ നിർമാതാവാണ് ഫിറോസ് നദിയാദ്‌വാല. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ഫിർ ഹേരാ ഫേരി, ആവാരാ പാഗൽ ദീവാന, വെൽക്കം എന്നീ ചിത്രങ്ങളുടെ നിർമാതാവാണ്.

advertisement

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരിമരുന്ന് ആരോപണത്തിൽ നിരവധി പേരെ ഇതിനകം എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സുശാന്തിന്റെ കാമുക റിയ ചക്രബർത്തിക്ക് ആഴ്ച്ചകൾക്ക് മുമ്പാണ് ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തി ഇപ്പോഴും ജയിലിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരേയും എൻസിബി ചോദ്യം ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ബോളിവുഡ് ലഹരിമരുന്ന് കേസ്: നിർമാതാവ് ഫിറോസ് നദിയാവാലായുടെ ഭാര്യ കഞ്ചാവുമായി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories