'കേന്ദനേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ള ദിവസം വരെ ഞാന്‍ മുഖ്യമന്ത്രി ആയി തുടരും. രാജി ആവശ്യപ്പെടുന്ന സമയം മുഖ്യമന്ത്രിപദത്തില്‍ നിന്നൊഴിയും' അദ്ദേഹം പ്രതികരിച്ചു. യെദ്യൂരപ്പയെ പുറത്താക്കണമെന്ന് ഭരണകക്ഷിയായ ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നതായി വാര്‍കള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിനോടാണ് ഇപ്പോള്‍ അദ്ദേഹം പ്രതകരിച്ചിരിക്കുന്നത്.
Also Read-നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു
യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. കേന്ദ്ര നേതൃത്വം തനിക്കൊരു അവസരം തന്നുവെന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Also Read-'മാര്‍ക്കറ്റും ഷോപ്പിങ് മാളുകളും തുറക്കാം'; ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചു
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി യെദ്യൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കൂടിക്കാഴ്ച നടത്തുകയും വിമതരെ നിയന്ത്രിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സി ടി രവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
