TRENDING:

പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ

Last Updated:

ഒളിച്ചോട്ടത്തിനുള്ള പദ്ധതി മുഴുവൻ തയ്യാറായിക്കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് പല വിചിത്ര സംഭവങ്ങളും രാജ്യത്ത് അറങ്ങേറി. വാഹനങ്ങളില്ലാത്തതിനാൽ സ്വന്തം നാടുകളിലേക്ക് കാൽനടയായി യാത്ര ആരംഭിച്ച തൊഴിലാളികൾ, രോഗബാധിതനായ പിതിവിന്റെ അരികിലെത്താന്‍ 2400 കിമീ സൈക്കിൾ യാത്ര നടത്തിയ യുവാവ് അങ്ങനെയങ്ങനെ നിരവധി വാര്‍ത്തകൾ നമ്മൾ കേട്ടിരുന്നു. ഇത്തരത്തിലൊരു യാത്രയുടെ വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്നും കേൾക്കുന്നത്.
advertisement

അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന കാമുകനായ യുവാവിന്‍റെ അരികിലെത്താൻ 19 കാരിയായ യുവതി നടന്നത് 60 കിലോമീറ്റർ. ആന്ധ്രാപ്രദേശിലാണ് സംഭവം. കൃഷ്ണ ജില്ലയിലെ താമസക്കാരിയായ ചിട്ടികല ഭവാനി (19) എന്ന പെൺകുട്ടിയും അയൽഗ്രാമമായ എടപ്പള്ളിയിലെ സായ് പുന്നയ്യ എന്ന യുവാവും തമ്മിൽ കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. അടുത്ത സമയത്ത് വീട്ടുകാർ വിവരം അറിഞ്ഞതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇതേത്തുടർന്നാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.

You may also like:ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]Covid 19 | കേരളത്തിന് ആശ്വാസദിനം; ഏഴ് പേർക്ക് കോവിഡ് 19; രോഗമുക്തി നേടിയത് 27 പേർ [NEWS]ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം [NEWS]

advertisement

ഒളിച്ചോട്ടത്തിനുള്ള പദ്ധതി മുഴുവൻ തയ്യാറായിക്കഴിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നിസഹായ ആയി വീട്ടിൽ അകപ്പെട്ട ഭവാനി കൂടുതലൊന്നും ആലോചിച്ചില്ല. പദ്ധതി നടപ്പാക്കാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ നിന്ന് കാൽനടയായി 60 കി.മീ അകലെയുള്ള കാമുകന്റെ അടുത്തേക്കെത്തി. വൈകാതെ തന്നെ വിവാഹവും നടന്നു.

എന്നാൽ യുവതിയുടെ വീട്ടുകാരും വെറുതെയിരുന്നില്ല. ഇവർ ഭീഷണി തുടങ്ങിയതോടെ നവദമ്പതികള്‍ പൊലീസ് സഹായം തേടി. രണ്ട് പേരും പ്രായപൂർത്തിയായതിനാൽ ബന്ധുക്കളെ പൊലീസ് കൗൺസിലിംഗിനായി വിളിച്ചു.

advertisement

'ഇക്കഴിഞ്ഞ ദിവസമാണ് നവദമ്പതികൾ ഞങ്ങളുടെ പക്കൽ സംരക്ഷണം തേടിയെത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആ പെൺകുട്ടി കിലോമീറ്ററുകളോളം നടന്നാണ് കാമുകനായ യുവാവിനെ വിവാഹം ചെയ്യാനെത്തിയതെന്ന് മനസിലായി' എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. 'പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹിതരായവർ പ്രായപൂർത്തിയായവർ ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൗൺസിലിംഗ് നടത്തി വരികയാണ് എന്നും അവർ കൂട്ടിച്ചേർത്തു..'

'ലോക്ക് ഡൗണിന് ശേഷം വിവാഹം മതിയെന്ന് ചിന്തിച്ചതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ സർക്കാർ നീട്ടുമെന്നാണ് തോന്നുന്നത്... അതുകൊണ്ട് ഇനിയും കാത്തിരിക്കാനായില്ല.. ഞാൻ നടന്ന് പുന്നയ്യയുടെ അരികിലെത്തി.. ' എന്നായിരുന്നു ഭവാനിയുടെ വാക്കുകള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ
Open in App
Home
Video
Impact Shorts
Web Stories