ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി

Last Updated:

രാജ്യത്തെ 58 ശതമാനം ആളുകളെയും കോവിഡ് 19 ബാധിക്കുമെന്നും പഞ്ചാബിൽ മാത്രം 87 ശതമാനം ആളുകൾക്ക് അസുഖം ബാധിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

ഛണ്ഡിഗഡ്: ആരോഗ്യമേഖലയിലെ വിദഗ്ദരുടെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ സെപ്തംബർ പകുതിയോടെ ആയിരിക്കും കോവിഡ് 19 വ്യാപനം അതിന്റെ ഏറ്റവും ഉച്ചസ്ഥാനത്ത് എത്തുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. രാജ്യത്തെ 58 ശതമാനം ആളുകളെയും കോവിഡ് 19 ബാധിക്കുമെന്നും പഞ്ചാബിൽ മാത്രം 87 ശതമാനം ആളുകൾക്ക് അസുഖം ബാധിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
"അനുഭവപരിചയമുള്ള വിദഗ്ദരായ ഉദ്യോഗസ്ഥരാണ് ആരോഗ്യരംഗത്ത് നമുക്കുള്ളത്. സെപ്തംബർ പകുതിയോടെ ആയിരിക്കും രാജ്യത്ത് കോവിഡ് 19 അതിന്റെ കൊടുമുടിയിൽ എത്തുക. ആ സമയത്ത് രാജ്യത്തെ ഏകദേശം 58 ശതമാനം ആളുകളെയും കോവിഡ് 19 ബാധിച്ചിരിക്കും" - വീഡിയോ കോൺഫറൻസിൽ അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബിൽ ഏകദേശം 87 ശതമാനം ആളുകളെയും രോഗം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
[NEWS]COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]
ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് തന്റെ സർക്കാർ ആലോചിച്ച് വരികയാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
കോവിഡ് 19 ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്നത് വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഇപ്പോൾ ഒരു യുദ്ധത്തിന്റെ തുടക്കം മാത്രമാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
അതേസമയം, പഞ്ചാബിൽ സാമൂഹ്യവ്യാപനം നടന്നു കഴിഞ്ഞെന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറയുന്നത്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 27 പോസിറ്റീവ് കേസുകളിൽ എവിടെ നിന്നാണ് ഇവർക്ക് അസുഖം ലഭിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വരും ആഴ്ചകളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും കഴിവിന്റെ പരമാവധി നന്നായി ചെയ്യുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പഞ്ചാബിൽ 101 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നാലുപേർ ഇതുവരെ സുഖം പ്രാപിച്ചപ്പോൾ എട്ടുപേർ മരിച്ചു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement