ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം

എയർകണ്ടിഷൻ,ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി.

News18 Malayalam | news18-malayalam
Updated: April 10, 2020, 7:36 PM IST
ലോക്ക് ഡൗണില്‍ ഇളവുമായി സർക്കാർ; എസി, ഫാൻ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ തുറക്കാം
News18 Malayalam
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കൂടുതൽ ഇളവുകളുമായി സർക്കാർ. എയർകണ്ടിഷൻ,ഫാൻ എന്നിവ വിൽക്കുന്ന കടകൾ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി. പരമാവധി മൂന്നു ജീവനക്കാരെയേ ഒരു കടയിൽ അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

കണ്ണടകൾ വിൽക്കുന്ന കടകൾക്ക് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തനാനുമതിയുണ്ട്. വയോജനങ്ങൾക്ക് കണ്ണട സംബന്ധിച്ച തകരാറുകൾ പരിഹരിക്കുന്നതിനും പുതിയ കണ്ണട വാങ്ങുന്നതിനുമാണ് ഇളവ് നൽകുന്നത്. പരമാവധി രണ്ടു ജീവനക്കാരെ ഒരു കടയിൽ നിയോഗിക്കാം.

കളിമൺ തൊഴിലാളികൾ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന സമയമാണിത്. അതിനാൽ അവർക്ക് അതിനുള്ള അനുമതി നൽകും. ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ചു വേണം ജോലിയിൽ ഏർപ്പെടാൻ.
You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
[NEWS]
ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
[PHOTO]
ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]

വീട്ടിലിരുന്ന ബിഡി തെറുക്കുന്ന തൊഴിലാളികൾക്ക് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനും തെറുത്ത ബിഡി കടകളിലേക്ക് എത്തിക്കുന്നതിനും ലോക്ക് ഡൗൺ കാരണം കഴിയുന്നില്ല. അവർക്ക് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അതിനു അനുമതി നൽകി. പരമാവധി ജീവനക്കാരെ കുറച്ചു വേണം ബിഡി തെറുപ്പ്. ഇതിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
First published: April 10, 2020, 7:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading