READ ALSO- Women's Day 2022 | ജസീന്ത ആർഡേൺ മുതൽ നിർമല സീതാരാമൻ വരെ; അധികാരത്തിലിരിക്കുന്ന കരുത്തരായ വനിതകൾ
സ്വാമി വിവേകാനന്ദ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് റായ്പൂർ വിമാനത്താവളം എന്ന് അറിയപ്പെടുന്നു. ഇത് ഛത്തീസ്ഗഢിലെ (Chhattisgarh) പ്രധാന വിമാനത്താവളങ്ങളിൽ ഒന്നാണ്. മധ്യ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവും ഛത്തീസ്ഗഡിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളവുമാണ് റായ്പൂർ വിമാനത്താവളം. റായ്പൂരിനും നയാ റായ്പൂരിനും (Naya Raipur) 10 കിലോമീറ്റർ ഇടയിലുള്ള മനയിലാണ് (Mana) വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 22-ാമത്തെ വിമാനത്താവളമാണിത്. റായ്പൂർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവർ പ്രതിദിനം ഇരുപതിലധികം വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്.
advertisement
നിർണ്ണായക തീരുമാനം എടുക്കുന്നതിൽ ഒരു മിനിറ്റ് വൈകിയാൽ വിമാനത്തിലും വിമാനത്താവളത്തിലുമുള്ള ആയിരക്കണക്കിന് ജീവനുകൾ അപകടത്തിലാകും. എയർ ട്രാഫിക് കൺട്രോൾ പ്രവർത്തനങ്ങൾ മുഴുവൻ അത്തരത്തിലുള്ളതാണ്. "ഇതിന്റെ ഭാഗമായി ഒരു പ്രത്യേക ചാനലിലൂടെ പൈലറ്റ്, ഗ്രൗണ്ട് സ്റ്റാഫ്, കൺട്രോൾ ടവറുകൾ എന്നിയുമായി കൃത്യമായ ആശയവിനിമയം നടത്തേണ്ടതുണ്ട്. അതിന്റെ പൂർണ ഉത്തരവാദിത്തം ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരുടെ കൈകളിലായിരിക്കും" എടിസി കൺട്രോളർ അദിതി അറോറ വിശദീകരിച്ചു.
എയർപോർട്ടിലേക്ക് അടുക്കുന്ന വിമാനം ലാൻഡ് ചെയ്ത് എഞ്ചിൻ ഓഫ് ചെയ്യുന്നത് വരെ എയർ ട്രാഫിക് കൺട്രോളിലൂടെ അത് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. വിമാനത്തിന്റെ ഉയരം, വേഗത, കോഡ് എന്നിവ ഡിസ്പ്ലേ മോണിറ്ററുകളിലൂടെ അറിയാൻ സാധിക്കും. "ഉത്തരവാദിത്തം വളരെ അധികമുള്ള ഈ ജോലി ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും ഞങ്ങൾ ആസ്വദിച്ചു", എടിസി കൺട്രോൾ വനിതാ ടീം പറഞ്ഞു.
വിമാനങ്ങളോട് വളരെ താത്പര്യമുള്ള ആളാണ് അദിതി അറോറ. ഓരോ ദിവസവും വ്യത്യസ്തമാണെന്ന് അദിതി പറയുന്നു. "ഓരോ നിമിഷവും നമുക്ക് ഏകാഗ്രത ആവശ്യമാണ്. ഒരു സ്ത്രീ എന്ന നിലയിലല്ല മറിച്ച് വളരെ പ്രൊഫെഷണൽ ആയി വേണം ഈ ജോലി പൂർത്തിയാക്കാൻ. വനിതകൾക്ക് പ്രോത്സാഹനം നൽകുന്ന ദിവസമായതിനാൽ ഞങ്ങളുടെ വനിതാ ടീം ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വളരെയധികം സന്തുഷ്ടരാണ്," അദിതി പറഞ്ഞു.
