‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി ഡൽഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതിൽ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ, പൊതുസ്ഥാപനങ്ങൾക്കു ഭരണത്തിലുള്ളവരുടെ രക്ഷാകർതൃത്വവും പരിലാളനയും ആവശ്യമാണ്.’- തരൂർ ട്വിറ്ററിൽ വ്യക്തമാക്കി.
TRENDING:ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
[NEWS]ഓരോ ഏഴു മിനിട്ടിലും ഒരോ കോവിഡ് മരണം; ഇറാനിൽ സാഹചര്യം രൂക്ഷം
advertisement
[NEWS] പ്രഭാസ് ചിത്രം സാഹോ സംവിധായകൻ സുജീത് റെഡ്ഡി വിവാഹിതനായി
[PHOTO]
എയിംസിനെ കുറിച്ചുള്ള ഒരു ട്വീറ്റിനുള്ള മറുപടിയിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്ന് എന്ന ആശയത്തിലൂന്നി മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു 1956ൽ എയിംസ് സ്ഥാപിച്ചതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റിനുള്ള മറുപടിയായാണു തരൂരിന്റെ അഭിപ്രായം.
ഞായറാഴ്ചയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ അഡ്മിറ്റായെന്നും അമിത്ഷാ വ്യക്തമാക്കിയത്. അതേസമയം അമിത്ഷാ എവിടെയാണ് ചികിത്സയിലുള്ളതെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അമിത്ഷാ ചികിത്സയിലുള്ളതെന്നാണ് വിവരം.