TRENDING:

ഭീതി പരത്തി യെല്ലോ ഫംഗസും; ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരി

Last Updated:

ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരിയാണ്. ശരീരത്തിലെ ആന്തരികാവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് വെള്ളിമുറ്റം
advertisement

കോവിഡാനന്തര രോഗങ്ങളില്‍ പുതിയ ആശങ്കയായി യെല്ലോ ഫംഗസ് ബാധയും. ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും ശേഷമാണ് യെല്ലോ ഫംഗസ്സിന്റെ സ്ഥിരീകരണം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തത്. ശരീരത്തിലെ ആന്തരികാവയവങ്ങളെയാണ് യെല്ലോഫംഗസ് ബാധിക്കുക.

രോഗ ലക്ഷണങ്ങള്‍

തലവേദന, അലസത, വിശപ്പില്ലായ്മ, ദഹനക്കുറവ് തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ശരീരഭാരം കുറയുക, മുറിവുകള്‍ ഉണങ്ങാതിരിക്കുക, കണ്ണുകളില്‍ പഴുപ്പ് പ്രത്യക്ഷപ്പെടുക എന്നിവയും രോഗ ലക്ഷണമാണ്. കോവിഡ് ഭേദമായാലും ചിലരില്‍ ഇവയെല്ലാം കാണാനിടയുള്ളതിനാല്‍ ഫംഗസ് ബാധയുടെ സ്ഥിരീകരണം വൈകുന്നു. ഇത് കൂടുതല്‍ അപകടം വരുത്തിവയ്ക്കും.

advertisement

Also Read-Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു; ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു

കൂടുതല്‍ അപകടകാരി

ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരിയാണ്. ശരീരത്തിലെ ആന്തരികാവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക. അതുകൊണ്ടുതന്നെ ഫംഗല്‍ബാധ ആദ്യഘട്ടത്തില്‍ കണ്ടെത്തുക എളുപ്പമാകില്ല. യെല്ലോഫംഗസ് രൂക്ഷമായാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടാം. കൂടുതല്‍ രൂക്ഷമായാല്‍ കോശങ്ങള്‍ നശിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രമേഹ രോഗികളിലും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരിലും ഹോര്‍മോണ്‍ ചിക്തസയെടുക്കുന്നവരിലുമാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.

advertisement

യെല്ലോ ഫംഗസ്- കാരണങ്ങള്‍

ഈര്‍പ്പുള്ള സാധനങ്ങള്‍ മുതല്‍ പഴയ ഭക്ഷണ സാധനങ്ങള്‍ വരെ ഫംഗസ് ബാധക്ക് കാരണമാകും. വൃത്തിയില്ലായ്മയാണ് പ്രധാന കാരണം. വീടിനുള്ളിലെ മുറികള്‍ അടച്ചിട്ട് ഈര്‍പ്പം കെട്ടിനിന്നാലും ഫംഗസ് ബാധക്ക് സാധ്യത കൂടുതലാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതടക്കം പഴയ ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. വീണ്ടും കഴുകി ഉപയോഗിക്കുന്ന മാസ്‌കുകള്‍ നന്നായി ഉണങ്ങിയിട്ടില്ലെങ്കിലും അപകടകാരിയാണ്. കൂടുതല്‍ ദിവസം മാസ്‌കുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 17821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 196, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41

advertisement

ചികിത്സ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും ഉപയോഗിക്കുന്ന ആംഫൊടെറിസിന്‍ - ബി തന്നെയാണ് യെല്ലോ ഫംഗസ്സിനും ഉപയോഗിക്കുന്നത്. ശരീരത്തില്‍ കുത്തിവയ്ക്കുന്നതാണ് മരുന്ന്. ഒരു ഡോസിന് 1450 രൂപവരെയാണ് ശരാശരി വില. മരുന്നിന്റെ ലഭ്യതാ കുറവാണ് മറ്റൊരു പ്രതിസന്ധി.

മലയാളം വാർത്തകൾ/ വാർത്ത/India/
ഭീതി പരത്തി യെല്ലോ ഫംഗസും; ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരി
Open in App
Home
Video
Impact Shorts
Web Stories