Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു; ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു. 44 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്-6, തൃശൂര്‍-5, പാലക്കാട്-5, എറണാകുളം-4, തിരുവനന്തപുരം-3, കൊല്ലം-2, പത്തനംതിട്ട-2, കോട്ടയം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. അതേസമയം ബ്ലാക്ക് ഫംഗസിനെതിരെയുള്ള ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.
രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കുന്നത് തടയുന്നതിനായി നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ്. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹ രോഗികളിലുമാണ് ഫംഗസ് ബാധ ഗുരുതരമായി ബാധിക്കുന്നത്. ഇത്തരം രോഗികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഞായറാഴ്ച നാലു പേര്‍ കൂടി മരിച്ചു കോട്ടയം, എറണാകുളം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേര്‍ എറണാകുളം ജില്ല സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്.
രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലയില്‍ ഇതുവരെ ആറു ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേര്‍ സംസ്ഥാനത്ത് ശനിയാഴ്ച മരിച്ചിരുന്നു.
advertisement
അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4454 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.
മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാള്‍ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍. 35483 പേര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. കേരളം പട്ടികയില്‍ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കര്‍ണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
advertisement
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,320 പേര്‍ ഇന്നലെ മരിച്ചു. കര്‍ണാടകയില്‍ 624 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു; ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു