Covid 19 | സംസ്ഥാനത്ത് ഇന്ന് 196 മരണം; 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2443, മലപ്പുറം 2456, പാലക്കാട് 1191, എറണാകുളം 1801, കൊല്ലം 1485, തൃശൂര്‍ 1412, ആലപ്പുഴ 1269, കോഴിക്കോട് 1224, കോട്ടയം 1010, കണ്ണൂര്‍ 877, ഇടുക്കി 503, കാസര്‍ഗോഡ് 430, പത്തനംതിട്ട 313, വയനാട് 142 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3048, കൊല്ലം 2728, പത്തനംതിട്ട 1433, ആലപ്പുഴ 474, കോട്ടയം 2298, ഇടുക്കി 1052, എറണാകുളം 4393, തൃശൂര്‍ 6501, പാലക്കാട് 3156, മലപ്പുറം 5040, കോഴിക്കോട് 3321, വയനാട് 84, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,98,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,28,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,89,627 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6,62,42 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3248 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ഇന്ന് 196 മരണം; 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement