അതേസമയം സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് ചോദിച്ചിരുന്നു. കളക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും തല്‍സ്ഥാനത്ത് നീക്കിയതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോള്‍ കളക്ടര്‍ നശിപ്പിച്ച ഫോണിന് നഷ്ടപരിഹാരമായി പുതിയ ഫോണ്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വീറ്റ് ചെയ്തു.
അതേസമയം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം സ്വീകര്യമല്ലെന്നും അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഛത്തീസ്ഗഢ് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.
മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതാണെന്ന് പറഞ്ഞ യുവാവ് മര്‍ദനമേല്‍ക്കുന്നതിനിടെ ചില കടലാസുകള്‍ കലക്ടറെ കാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു കലക്ടര്‍ യുവാവിനെ മര്‍ദിച്ചത്. യപവാവിനെ മര്‍ദിക്കാനും അറസ്റ്റ് ചെയ്യാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Also Read-സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്താഴ്ച പ്രഖ്യാപിക്കും
അതേസമയം വിഡിയോ വൈറലായതോടെ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ ഖേദപ്രകടനവുമായി കലക്ടര്‍ രണ്‍ബീര്‍ ശര്‍മ രംഗത്തെത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് തല്ലിയതെന്ന് ക്ഷമാപണം നടത്തി കലക്ടര്‍ പ്രതികരിച്ചത്. 'വാക്‌സിനേഷന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നാണ് യുവാവ് പറഞ്ഞത് എന്നാല്‍ അതിന് മതിയായ രേഖകളില്ലായിരുന്നു. പിന്നീട് പറഞ്ഞത് മുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് പിന്നീട് പറഞ്ഞത്. അപമര്യാദയായി പെരുമാറിയതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അടിക്കുകയായിരുന്നു. എന്റെ പെരുമാറ്റത്തിന് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' കളക്ടര്‍ അറിയിച്ചു.
