TRENDING:

'കാമരാജ് 4.75/5 റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്'; ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ

Last Updated:

പ്രോട്ടോക്കോൾ അനുസരിച്ച് കാമരാജിനെ ആക്ടിവ് ഡെലിവറികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമപരമായ ചെലവുകൾ സൊമാറ്റോ വഹിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: ഉപഭോക്താവിനെ മർദ്ദിച്ചെന്ന സംഭവത്തിൽ ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ. സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ട്വിറ്ററിൽ പങ്കുവച്ച സൊമാറ്റോയുടെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യം എന്താണെന്ന് കണ്ടെത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഹിതേഷയെയും കാമരാജിനെയും പിന്തുണയ്ക്കുമെന്നും ട്വിറ്ററിൽ സൊമാറ്റോ വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെടുന്ന രീതിയിൽ പൊലീസിനെയും തങ്ങൾ സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു.
advertisement

'സത്യം എന്താണെന്ന് കണ്ടെത്തുന്നതിന് ആയിരിക്കും ഞങ്ങളുടെ മുൻഗണന. ഇതിന്റെ ഭാഗമായി ഹിതേഷയെയും കാമരാജിനെയും (ഞങ്ങളുടെ ഡെലിവറി പങ്കാളി) അന്വേഷണത്തിന്റെ സമയത്ത് എല്ലാ പിന്തുണയും നൽകും. പൊലീസ് ആവശ്യപ്പെടുന്ന എന്ത് സഹായവും ഞങ്ങൾ നൽകും.

ഹിതേഷയുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. അവരുടെ വൈദ്യ സംബന്ധമായ ചിലവുകൾക്കും തുടർന്നുള്ള നടപടി ക്രമങ്ങൾക്കുമായി അവരെ നിരന്തരം ബന്ധപ്പെട്ടു വരികയാണ്.' - സൊമാറ്റോ അറിയിച്ചു.

'ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു' - ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ ഡെലിവറി ബോയ്

advertisement

അതുപോലെ, കാമരാജുമായും ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. സംഭവത്തിന്റെ രണ്ടു ഭാഗവും വെളിച്ചത്തു കൊണ്ടു വരാൻ പിന്തുണ നൽകും. കാര്യങ്ങൾക്ക് കൂടുതൽ തെളിമയും വ്യക്തതയും കൊണ്ടു വരാനുള്ള നടപടി ക്രമങ്ങളാണ് ഇത്.

പ്രോട്ടോക്കോൾ അനുസരിച്ച് കാമരാജിനെ ആക്ടിവ് ഡെലിവറികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമപരമായ ചെലവുകൾ കവർ ചെയ്യും.

ഡെലിവറി ബോയ് യുവതിയുടെ മൂക്കിടിച്ചു തകർത്ത സംഭവം; ക്ഷമ ചോദിച്ച് സൊമാറ്റോ

റെക്കോർഡിലേക്ക് ഒരു കാര്യം കൂടി - കാമരാജ് ഇതുവരെ ഞങ്ങൾക്കൊപ്പം 5000 ഡെലിവറികൾ നൽകിയിട്ടുണ്ട്. ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിന്റെ റേറ്റിംഗ് 4.75/5 ആണ്. ഏറ്റവും ഉയർന്ന റേറ്റിംഗിൽ ഒന്നാണിത്. കഴിഞ്ഞ 26 മാസമായി അദ്ദേഹം ഞങ്ങൾക്കൊപ്പം ജോലി ചെയ്യുന്നു. (ഇത് യാഥാർത്ഥ്യങ്ങളാണ്, അഭിപ്രായങ്ങളോ അനുമാനങ്ങളോ അല്ല)

advertisement

നിങ്ങളുടെ കരുതലിന് നന്ദി പറയുന്നു. താമസിയാതെ തന്നെ സത്യം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.' - സൊമാറ്റോ. ഇത്രയുമാണ് പ്രസ്താവനയിൽ സൊമാറ്റോ വ്യക്തമാക്കുന്നത്.

ഓൺലൈനിൽ ഓർഡർ നൽകിയ ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തർക്കങ്ങളെ തുടർന്ന് സൊമാറ്റോ ജീവനക്കാരൻ തന്‍റെ മൂക്കിടിച്ച് തകർത്തതായാണ് ഹിതേഷ ആരോപിച്ചത്. ചോരയൊലിപ്പിക്കുന്ന മൂക്കുമായി നിൽക്കുന്ന വീഡിയോയിലാണ് തനിക്കുണ്ടായ ദുരനുഭവം ഇവർ പങ്കുവച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

എന്നാൽ, ഭക്ഷണം സൊമാറ്റോയിൽ ഓർഡർ ചെയ്ത യുവതിയെ ആക്രമിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഡെലിവറി ബോയ് രംഗത്തെത്തി. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും യുവതി വാക്കുകൾ കൊണ്ട്‌ അധിക്ഷേപിക്കുകയും ചെരിപ്പൂരി തന്നെ എറിയുക ആയിരുന്നെന്നും ആരോപണങ്ങൾക്ക് വിധേയനായ ഡെലിവറി ബോയ് പറഞ്ഞു.

advertisement

'ഞാൻ അവരുടെ അപ്പാർട്മെന്റിന് മുമ്പിൽ എത്തിയതിനു ശേഷം ഭക്ഷണം അവർക്ക് കൈമാറുകയും പണം ലഭിക്കുന്നതിനായി കാത്തു നിൽക്കുകയും ചെയ്തു. കാഷ് ഓൺ ഡെലിവറി ആയിരുന്നു അവർ പണം അടയ്ക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്.' - ന്യൂസ് മിനിറ്റിനോട് സംസാരിക്കവെ കാമരാജ് വ്യക്തമാക്കി.

ഗതാഗതക്കുരുക്കും മോശം റോഡും കാരണം ഡെലിവറി എത്തിച്ചു നൽകാൻ വൈകിയതിൽ താൻ അവരോട് ക്ഷമ ചോദിച്ചെന്നും എന്നാൽ തന്നോട് വളരെ മോശമായാണ് ചന്ദ്രാനി പെരുമാറിയതെന്നും ഡെലിവറി ബോയ് പറഞ്ഞു.

'നിങ്ങൾ എന്താണ് വൈകിയതെന്ന് അവർ എന്നോട് ചോദിച്ചു. ചില സിവിക് ജോലികൾ നടക്കുന്നുണ്ടെന്നും ഗതാഗതക്കുരുക്ക് ഉണ്ടെന്നും പറയുകയും വൈകിയതിൽ അവരോട് ക്ഷമായാചനം നടത്തുകയും ചെയ്തു. എന്നാൽ, ഓർഡർ 40 - 45 മിനിറ്റിനുള്ളിൽ നൽകണമെന്ന് അവർ നിർബന്ധിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഞാൻ ഈ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ഘട്ടത്തിലൂടെ എനിക്ക് കടന്നു പോകേണ്ടി വരുന്നത് ഇത് ആദ്യമായാണ്' - ന്യൂസ് മിനിറ്റിനോട് ഡെലിവറി ബോയി ആയ കാമരാജ് പറഞ്ഞു.

advertisement

ഓർഡർ കൈപ്പറ്റിയതിനു ശേഷം ചന്ദ്രാനി പണം നൽകാൻ തയ്യാറായില്ലെന്നും കാമരാജ് പറഞ്ഞു. 'പണം നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഓർഡറിന് പണം നൽകണമെന്ന് ഞാൻ അവരോട് അപേക്ഷിച്ചു. ആ സമയത്ത് അവരെന്ന് 'അടിമ' എന്നു വിളിക്കുകയും 'നിനക്ക് എന്ത് ചെയ്യാൻ കഴിയു'മെന്ന് ചോദിക്കുകയും ചെയ്തെന്നും ഡെലിവറി ബോയ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതേസമയം, ഈ ഓർഡർ ക്യാൻസൽ ചെയ്തതായി സൊമാറ്റോ സപ്പോർട്ട് എന്നെ അറിയിച്ചു. യുവതി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഓർഡർ ക്യാൻസൽ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാൻ ഇവർ തയ്യാറായില്ലെന്നും ഡെലിവറി ബോയ് വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'കാമരാജ് 4.75/5 റേറ്റിംഗ് ഉള്ള ഡെലിവറി എക്സിക്യുട്ടിവ്'; ആരോപണ വിധേയനായ ഡെലിവറി ബോയിക്ക് പിന്തുണ പ്രഖ്യാപിച്ച് സൊമാറ്റോ
Open in App
Home
Video
Impact Shorts
Web Stories