അതേസമയം, ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ കളിക്കാർക്ക് കോവിഡ് ബാധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ, ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരു താരം എന്നിവർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച കൊൽക്കത്ത താരം നിതീഷ് റാണ രോഗം ഭേദമായി മടങ്ങിയെത്തിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പത്ത് ഗ്രൗണ്ട് സ്റ്റാഫുകൾക്കും ബിസിസിഐ നിയോഗിച്ച ആറ് ഇവൻ്റ് മാനേജർമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
advertisement
Also Read- ഡീ കോക്കിന്റെ കൗശലത്തിൽ വീണ് ഫഖർ സമാൻ; ഇരട്ട സെഞ്ചുറി നഷ്ടം
" അതെ, ഹൈദരാബാദ് സ്റ്റാൻഡ് - ബൈ വേദികളിൽ ഒന്നാണ്, എന്നാൽ എല്ലാ പ്രായോഗിക കാരണങ്ങൾ കൊണ്ട് മുംബൈയിൽ നിന്ന് മത്സരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചിന്തിക്കുന്നില്ല. ഇത്തരം കുറഞ്ഞ കാലയളവിൽ മറ്റൊരു ബയോ ബബിൾ സൃഷ്ടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. " ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.
Also Read- IPL 2021| ഐപിഎല്ലിൽ കോവിഡ് ആശങ്കകൾ തുടരുന്നു; ആർ സി ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്
സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ പരിപാടികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്ന് എംസിഎ ഭാരവാഹി പറഞ്ഞു.
ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങൾ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മുംബൈയിൽ പത്ത് മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ തന്നെയാവും നടക്കുക.
News Summary: BCCI clarifies its statement on the conduct of IPL matches in Mumbai amidst the rising Covid-19 cases
