IPL 2021| ഐപിഎല്ലിൽ കോവിഡ് ആശങ്കകൾ തുടരുന്നു; ആർ സി ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്
- Published by:Rajesh V
- news18-malayalam
Last Updated:
ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, കൊൽക്കത്ത താരം നിതിഷ് റാണ എന്നിവർക്ക് പിന്നാലെയാണ് ദേവ്ദത്തിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം ആശങ്കകൾക്കിടയാക്കുന്നു. ഏറ്റവും ഒടുവിലായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണിങ്ങ് ബാറ്റ്സ്മാനും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആദ്യ മത്സരത്തിൽ കളിക്കുവാൻ താരത്തിനു കഴിയില്ല. ദേവ്ദത്ത് ഇപ്പോൾ ക്വറന്റീനിൽ ആണ്.
ഈ വർഷത്തെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. അവസാന സീസണിലും ഈയിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും ഗംഭീര പ്രകടനമാണ് ദേവ്ദത്ത് കാഴ്ച വെച്ചിരുന്നത്. അവസാന സീസണിൽ ദേവ്ദത്ത് 15 മത്സരത്തില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് 147.40 ശരാശരിയില്‍ 737 റണ്‍സും താരം സ്വന്തം പേരിലാക്കിയിരുന്നു.
advertisement
ഡൽഹി ക്യാപിറ്റൽസ് താരം അക്സർ പട്ടേൽ, കൊൽക്കത്ത താരം നിതിഷ് റാണ എന്നിവർക്ക് പിന്നാലെയാണ് ദേവ്ദത്തിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച ഒരു താരം പത്ത് ദിവസമെങ്കിലും പുറത്തിരുന്ന ശേഷം മാത്രമേ വീണ്ടും മത്സരത്തിലേക്ക് വരാനാകുവെന്നാണ് ബി സി സി ഐയുടെ പുതിയ തീരുമാനം. ഏതെങ്കിലും താരമോ ഉദ്യോഗസ്ഥരോ, സ്റ്റാഫുകളോ കോവിഡ് ബാധിതരായാല്‍ അദ്ദേഹത്തിന് 10 ദിവസത്തെ ക്വറന്റീനും പിന്നീട് കാര്‍ഡിയാക്ക് സ്ക്രീനിംഗും വേണമെന്നാണ് ബിസിസിഐയുടെ പുതിയ നടപടി ക്രമം. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുന്ന താരങ്ങള്‍ ഇക്കാലയളവില്‍ പൂര്‍ണ വിശ്രമത്തിലായിരിക്കും. ആരോഗ്യസ്ഥിതി മോശമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം എന്നുമാണ് ബി സി സി ഐ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
advertisement
ഒമ്പതാമത്തെയും പത്താമത്തെയും ദിവസത്തെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ കോവിഡ് ബാധിതര്‍ക്ക് ടീമിന്റെ ബയോ ബബിളില്‍ ചേരാവുന്നതാണെങ്കിലും ടീമിനൊപ്പം പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഇയാള്‍ കാര്‍ഡിയാക് സ്ക്രീനിംഗിന് വിധേയനാകണം.
കൊല്‍ക്കത്ത ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്‌ക്കാണ് പതിനാലാം സീസണിന് മുമ്പ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് താരം നെഗറ്റീവായത് ടീമിന് ആശ്വാസമായി. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. അക്‌സർ ഇപ്പോള്‍ ഐസൊലേഷനിലാണ്.
advertisement
News summary: The RCB player, Devdutt Padikkal tested positive for COVID-19 on Sunday. The positive test now makes him doubtful for the IPL opener against reigning champions Mumbai Indians.
Location :
First Published :
April 04, 2021 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ഐപിഎല്ലിൽ കോവിഡ് ആശങ്കകൾ തുടരുന്നു; ആർ സി ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്