Also Read- എംഎസ് ധോണി കരിങ്കോഴി കൃഷിക്ക് ഒരുങ്ങുന്നു; 2000 കുഞ്ഞുങ്ങൾക്ക് ഓർഡർ നൽകി
'മെഗാ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മഹേന്ദ്രസിങ് ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മെഗാ ലേലത്തിൽ സ്വന്തമാക്കുന്ന താരത്തെ മൂന്നു വർഷം ടീമിനൊപ്പം നിലനിർത്താം. ധോണി ഇനിയും മൂന്നു വർഷം ടീമിനൊപ്പമുണ്ടാകുമോ? ധോണിയെ ടീമിൽനിന്ന് ഒഴിവാക്കണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അദ്ദേഹത്തെ ടീമില്‍ നിലനിർത്തിയാൽ നിങ്ങൾ 15 കോടി രൂപ നൽകേണ്ടി വരും' – സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.
advertisement
Also Read- '2021ൽ ധോണി ചെന്നൈയുടെ നായകസ്ഥാനം കൈമാറണം'; ആരാകണം നായകനെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ കോച്ച്
'ധോണി മൂന്നു വർഷം കൂടി ടീമിനൊപ്പം തുടരുന്നില്ലെന്ന് കരുതുക. അടുത്ത സീസൺ കൂടി കളിച്ച് ധോണി ഐപിഎൽ വിട്ടാൽ 2022 സീസണിന് മുന്നോടിയായി 15 കോടി രൂപ ചെന്നൈയുടെ കയ്യിലിരിക്കും. ആ 15 കോടി രൂപയ്ക്ക് എങ്ങനെയാണ് നല്ലൊരു താരത്തെ ടീമിലെത്തിക്കുക? അതിനുള്ള അവസരമാണ് മെഗാ ലേലം. ആ പണമുപയോഗിച്ച് നിങ്ങൾക്ക് നല്ലൊരു ടീമിനെ രൂപപ്പെടുത്താവുന്നതേയുള്ളൂ’- ചോപ്ര പറഞ്ഞു. 'മെഗാ ലേലത്തിനു മുന്നോടിയായി നിങ്ങൾ ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്താലും, ആർടിഎം സംവിധാനം ഉപയോഗിച്ച് നിലനിർത്താവുന്നതേയുള്ളൂ. അതേസമയം, ഇഷ്ടമുള്ള താരങ്ങളെ ആ പണം ഉപയോഗിച്ച് സ്വന്തമാക്കുകയും ചെയ്യാം. ധോണിയെ ലേലത്തിന് വിട്ട് തിരികെ ടീമിലെത്തിച്ചാൽ ഗുണം ചെന്നൈയ്ക്ക് തന്നെയെന്ന് ചുരുക്കം' -ചോപ്ര പറഞ്ഞു.
'ചെന്നൈ സൂപ്പർ കിങ്സിന് ഇത്തവണ മെഗാ ലേലം കൂടിയേ തീരൂ. കാരണം, ആ ടീമിൽ നിലനിർത്താൻ പറ്റിയ താരങ്ങൾ അധികമില്ല. ഭാവിയിലേക്കു കൂടി നോക്കിയാണ് ടീമിനെ ഒരുക്കുന്നതെങ്കിൽ ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങൾക്കും കൂടുതൽ പണം ചെലവാക്കേണ്ടതുണ്ടോ? അത്തരമൊരു സാഹചര്യത്തിൽ സുരേഷ് റെയ്ന, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങൾക്കായും ചെന്നൈ ശ്രമിക്കുമെന്ന് ഞാൻ കരുതുന്നില്ല'- ചോപ്ര പറഞ്ഞു.
2021 ഏപ്രിൽ -മേയ് മാസങ്ങളിലായി നടക്കുന്ന ഐപിഎൽ 14ാം സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കുമെന്ന സൂചനകൾ ശക്തമാണ്. നിലവിലുള്ള ടീമിലെ മൂന്ന് താരങ്ങളെ മാത്രം നിലനിർത്തി ബാക്കിയുള്ള ടീം പൂർണമായും പൊളിച്ചുപണിയാൻ സംവിധാനമൊരുക്കുന്നതാണ് മെഗാ ലേലം.
