advertisement

IPL 2020| 'മഞ്ഞക്കുപ്പായത്തിലെ അവസാന മത്സരമല്ല'; ചെന്നൈക്ക് വേണ്ടി ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി എംഎസ് ധോണി

Last Updated:
ഐ‌പി‌എൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ടൂർണമെന്റിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്താകുന്നത്.
1/6
 അബുദാബി: ചെന്നൈ സൂപ്പർ കിംഗ്സിൽ തുടരുമെന്ന് വ്യക്തമാക്കി നായകൻ മഹേന്ദ്ര സിംഗ് ധോണി. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ ടോസ് സമയത്ത് മഞ്ഞക്കുപ്പായത്തിൽ അവസാന മത്സരമാണോ ഇതെന്ന കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.

2/6
chennai super kings, CSK, Indian Premier League, ipl 2020, MS Dhoni, sreesanth, srh, SRH beat CSK, sunrisers hyderabad, ഐപിഎൽ, ഐപിഎൽ 2020, എംഎസ് ധോണി, എസ് ശ്രീശാന്ത്
തീർച്ചയായും അല്ല എന്നായിരുന്നു ധോണിയുടെ മറുപടി. സീസണിലെ ചെന്നൈയുടെ അവസാന മത്സരമാണിത്. ഈ സീസണിൽ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ, ഫ്രാഞ്ചൈസി അടുത്ത സീസണിലേക്ക് വലിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
advertisement
3/6
 ഐ‌പി‌എൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ടൂർണമെന്റിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്താകുന്നത്.ഈ സീസണിൽ ഒരിക്കൽപോലും തിളങ്ങാൻ കഴിയാത്ത ചെന്നൈ നേരത്തെ തന്നെ ടൂർണമെൻറിൽ നിന്ന് പുറത്തായി.
ഐ‌പി‌എൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ടൂർണമെന്റിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പുറത്താകുന്നത്.ഈ സീസണിൽ ഒരിക്കൽപോലും തിളങ്ങാൻ കഴിയാത്ത ചെന്നൈ നേരത്തെ തന്നെ ടൂർണമെൻറിൽ നിന്ന് പുറത്തായി.
advertisement
4/6
 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.
13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചെന്നൈയുടെ സ്ഥാനം. മൂന്നു തവണ ചാമ്പ്യൻമാരായ ചെന്നൈ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ്.
advertisement
5/6
IPL, IPL 2020, IPL UAE, Chennai super kings, MS Dhoni, MS Dhoni catch, ഐപിഎൽ, ഐപിഎൽ 2020, ഐപിഎൽ യുഎഇ, ചെന്നൈ സൂപ്പർ കിംഗ്സ്, എംഎസ് ധോണി
റെയ്നയുടെ അഭാവവും താരങ്ങളുടെ ഫോമില്ലായ്മയും ഈ സീസണിൽ ചെന്നൈക്ക് തിരിച്ചടിയായി. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ 5 എണ്ണത്തിൽ മാത്രമാണ് ചെന്നൈ വിജയിച്ചത്. ഉദ്ഘാടനമത്സരത്തിൽ മുംബൈയെ പരാജയപ്പെടുിത്തിക്കൊണ്ടായിരുന്നു ചെന്നൈയുടെ തുടക്കം.
advertisement
6/6
 സീസണിലെ 53ാം മത്സരത്തിൽ ടോസ് നേടിയ ചെന്നൈ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു. പഞ്ചാബിന് ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈക്കെതിരെ മികച്ച സ്കോറിൽ വിജയിക്കാനായാൽ മാത്രം പഞ്ചാബിന് പ്ലേഓഫ് സാധ്യത നിലനിർത്താനാകും.

പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
  • കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

  • ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു

View All
advertisement