മൂന്ന് ഓസ്ട്രേലിയൻ താരങ്ങളാണ് ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. അവരുടെ യാത്ര പാതി വഴിയിൽ മുടങ്ങാനും സാധ്യതയുണ്ട്. എന്തെന്നാൽ ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുമുള്ള വിമാന സർവീസുകൾ മെയ് 15 വരെ നിർത്തിയിരിക്കുകയാണ്. ഇന്നലെ മുംബൈ ഓപ്പണറായ ഓസിസ് താരം ക്രിസ് ലിൻ ഐ പി എല്ലിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക വിമാനസൗകര്യമൊരുക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ ഓസീസിലേക്കുള്ള മടക്കത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
advertisement
താരങ്ങള്‍ അവരുടെ സ്വന്തം നിലയിലാണ് ഐ പി എല്‍ കളിക്കാന്‍ പോയതെന്നും ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയില്‍ തന്നെ തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
You may also like:നടരാജന്റെ ശസ്ത്രക്രിയ പൂർത്തിയായി; ബി സി സി ഐക്ക് നന്ദി അറിയിച്ച് താരം
'ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം തീരുമാനം പ്രകാരമാണ് ഐ പി എല്‍ കളിക്കാന്‍ പോയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത്. അതുകൊണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെ ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിക്കാന്‍ പ്രത്യേക സന്നാഹം ഒരുക്കേണ്ടതില്ല. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുഖേന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള വഴി ആലോചിക്കാം'- സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
You may also like:IPL 2021 | ഐ.പി.എൽ. മത്സരങ്ങൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും: സൗരവ് ഗാംഗുലി
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ കോള്‍ട്ടര്‍നൈല്‍ പോലുള്ള പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ തുടരുന്നുണ്ട്. റിക്കി പോണ്ടിങ്, ഡേവിഡ് ഹസി, മൈക്ക് ഹസി, ജെയിംസ് ഹോപ്‌സ് പോലുള്ള മുന്‍താരങ്ങളും വിവിധ ഫ്രാഞ്ചൈസികളുടെ പരിശീലകരായും ഐ പി എല്ലിൽ ഉണ്ട്. മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, മൈക്കല്‍ സ്ലാറ്റര്‍, ലിസ സ്താലേക്കര്‍ തുടങ്ങി ഔദ്യോഗിക കമ്മന്റേറ്റര്‍ പാനലിലും ഓസ്‌ട്രേലിയന്‍ സാന്നിധ്യം കാണാം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ നിലപാട് ഓസ്ട്രേലിയൻ താരങ്ങളുടെ കാര്യം കഷ്ടത്തിലാക്കിയിരിക്കുകയാണ്.
ഇതേസമയം, ഐ പി എല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ബി സി സി ഐ താരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
