IPL 2021 | ഐ.പി.എൽ. മത്സരങ്ങൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും: സൗരവ് ഗാംഗുലി

Last Updated:

"ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങള്‍" എന്നാണ് ഗാംഗുലി പ്രതികരിച്ചത്

രാജ്യത്ത് കോവിഡ് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഐ.പി.എൽ. നടത്തുന്നതിൽ ഒട്ടേറെ ആളുകൾ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ എന്ത് സംഭവിച്ചാലും ഐ.പി.എൽ. നിശ്ചയിച്ച രീതിയിൽ തന്നെ നടത്തുമെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ ഒട്ടേറെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.
"ഷെഡ്യൂള്‍ ചെയ്തത് പ്രകാരമാണ് ഇതുവരെ കാര്യങ്ങള്‍" എന്നാണ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് ഗാംഗുലി പ്രതികരിച്ചത്. ഇനി മുന്നോട്ടും മത്സരങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നും ഗാംഗുലി പറഞ്ഞു.
ടൂര്‍ണമെന്‍റ് നിര്‍ത്തിവയ്‌ക്കുന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്. വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലുമൊരു താരത്തിന് പിന്‍മാറണമെങ്കില്‍ എല്ലാ സഹായങ്ങളും ഒരുക്കും എന്ന് ഫ്രാഞ്ചൈസികൾ സൂചിപ്പിച്ചു.
ശക്തമായ ബയോ ബബിള്‍ സംവിധാനത്തിലാണ് ഐ.പി.എല്‍. നടക്കുന്നത്. ​പ്രീമിയർ ലീഗിൽ കോവിഡ്​ കാരണം ടീമംഗങ്ങൾ ബയോ ബബി​ൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്​. താരങ്ങളും മറ്റ്​ മാനേജ്​മെൻറ്​ ജീവനക്കാരും പുറത്തുള്ള ആരുമായും സമ്പർക്കം പുലർത്താതിരിക്കാനാണ്​ വെർച്വൽ ബബി​ൾ എന്ന രീതി പിന്തുടരുന്നത്​. എന്നാല്‍ ഇതുവരെ അ‍ഞ്ച് താരങ്ങള്‍ ലീഗിൽ നിന്നും പിന്‍മാറിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍റെ തന്നെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.
advertisement
ഇന്നലെയാണ് രണ്ട് താരങ്ങൾ ഐ പി എല്ലില്‍ നിന്ന് പിന്മാറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണുമാണ് നാട്ടിലേക്ക് മടങ്ങിയത്. കെ കെ ആർ സഹപരിശീലകൻ ഡേവിഡ് ഹസി ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.
"ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം അല്‍പ്പം ആശങ്കയിലാണുള്ളത്. ഓസ്ട്രേലിയയിലേക്ക് പെട്ടെന്ന് മടങ്ങിപ്പോവാന്‍ സാധിക്കാതെ വരുമോയെന്ന ഉത്ഖണ്ഠയിലാണ് അവർ. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഭീതിയില്‍ മറ്റ് ചില ഓസ്ട്രേലിയന്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്," ഹസി പറഞ്ഞു. നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലായുള്ളത് ഇന്ത്യയിലാണ്. പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം താരങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു
advertisement
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇന്ത്യയില്‍ ഏറെ നാള്‍ കുടുങ്ങിപ്പോവുമെന്നാണ് താരങ്ങളുടെ ഭയം. ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥയും സമാനമാണ്. കുടുംബം കൊറോണ പ്രതിസന്ധി നേരിടുന്നത് പരിഗണിച്ച് അവരുടെ ഒപ്പം നില്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ആര്‍. അശ്വിന്‍ ഇടവേളയെടുത്തിട്ടുണ്ട്.
English summary: BCCI president Sourav Ganguly has said the ongoing IPL 2021 will go on as per the schedule. Players from foreign countries are anxious about their return against the rise in Covid cases in India
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | ഐ.പി.എൽ. മത്സരങ്ങൾ മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകും: സൗരവ് ഗാംഗുലി
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement