നടരാജന്റെ ശസ്ത്രക്രിയ പൂർത്തിയായി; ബി സി സി ഐക്ക് നന്ദി അറിയിച്ച് താരം

Last Updated:

ഈ സീസണില്‍ രണ്ട് മത്സരത്തിലേ താരത്തിന് പരിക്ക് കാരണം കളിക്കാനായുള്ളൂ. ഇവയില്‍ നിന്ന് രണ്ട് വിക്കറ്റ് താരം നേടി.

കാൽമുട്ടിനേറ്റ പരിക്കു മൂലം ടൂർണമെന്റിൽ നിന്നും പുറത്തായ ടി നടരാജന്റെ സർജറി വിജയകരമായി പൂർത്തിയായിരിക്കുന്നു. താരം തന്നെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ വിവരം ട്വിറ്ററിലൂടെ പങ്കു വെച്ചത്‌. തനിക്ക് പിന്തുണ തന്ന ബി സി സി ഐക്കും ആരാധകര്‍ക്കും വലിയ നന്ദി പറയുന്നതായും നടരാജന്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു യോർക്കർ സ്പെഷ്യലിസ്റ്റായ നടരാജൻ പുറത്തെടുത്തിരുന്നത്. ഐ പി എല്ലിൽ ഈ സീസണിൽ മോശം തുടക്കം ലഭിച്ചിരിക്കുന്ന ടീമാണ് ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ്. നിലവിൽ അഞ്ചു കളികളിൽ ഒരു ജയം മാത്രമായി പോയിന്റ് ടേബിളിൽ അവസാനത്താണ് ഹൈദരാബാദ്.
മുട്ടിനേറ്റ പരുക്ക് നടരാജനെ കുറച്ചു കാലമായി അലട്ടുന്നുണ്ടായിരുന്നു. താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള തിരിച്ചുവരവ് പൂര്‍ത്തിയാക്കും. ഈ സീസണിലെ ആദ്യ രണ്ടു ഐ പി എല്‍ മത്സരങ്ങളും കളിച്ച നടരാജന്‍ പിന്നീടുള്ള മത്സരങ്ങളില്‍ പരുക്ക് കാരണം ടീമിനൊപ്പം ഉണ്ടായിരുന്നില്ല. മറ്റൊരു ഇടം കൈയൻ പേസറായ ഖലീൽ അഹമ്മദാണ് നടരാജന് പകരം ടീമിൽ ഇടം നേടിയിരിക്കുന്നത്.
advertisement
advertisement
മുപ്പതുകാരനായ നടരാജന്‍ ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കളിച്ചിരുന്നു. അരങ്ങേറ്റ പരമ്പരയില്‍ താരം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ഇംഗ്ലണ്ടിന് എതിരായ ഏകദിന, പരമ്പര നേടാനായതില്‍ ടീം ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടി നടരാജന്‍ എന്ന നട്ടുവിനോടായിരുന്നു.
advertisement
കാരണം, നടരാജന്‍ എറിഞ്ഞ അവസാന ഓവറായിരുന്നു കളിയില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ നടരാജന്‍ അഞ്ചു റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്. അവസാന രണ്ടു പന്തുകളില്‍ സിക്സറുകള്‍ പായിച്ച്‌ സാം കറന്‍ ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുമോ എന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ അഞ്ചാം പന്തില്‍ ഒരു ബൌണ്ടറി മാത്രമാണ് സാം കറന് നേടാനായത്.
advertisement
ഈ സീസണില്‍ രണ്ട് മത്സരത്തിലേ താരത്തിന് പരിക്ക് കാരണം കളിക്കാനായുള്ളൂ. ഇവയില്‍ നിന്ന് രണ്ട് വിക്കറ്റ് താരം നേടി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം എന്‍ സി എയ്ക്ക് കീഴിലായിരുന്നു നടരാജന്‍. താരത്തോട് വീണ്ടും എന്‍ സി എയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി സി സി ഐ ആണ് ആവശ്യപ്പെട്ടത്.
News summary: T Natarajan underwent a successful knee surgery on Tuesday.
മലയാളം വാർത്തകൾ/ വാർത്ത/Sports/
നടരാജന്റെ ശസ്ത്രക്രിയ പൂർത്തിയായി; ബി സി സി ഐക്ക് നന്ദി അറിയിച്ച് താരം
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement