സംഭവബഹുലമായ ഒരു ബോളിവുഡ് ചിത്രത്തിന് സമാനമാണ് ആസിഫിന്‍റെ ജീവിതകഥ. ചോർന്നൊലിക്കുന്ന വീട്ടിൽ താമസിച്ചിരുന്ന അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലെ ഏക അത്താണിയായിരുന്നു ആസിഫ്. പെയിന്‍റിങ് തൊഴിലാളിയായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകൻ. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനും ബ്രെയിൻ ട്യൂമറിന് ചികിത്സ തേടുന്ന സഹോദരിയുമുണ്ട് ആസിഫിന്. ഇവരെല്ലാം കൂടി കഴിഞ്ഞിരുന്നത് ചോർന്നൊലിക്കുന്ന മേൽക്കൂരയുള്ള ഒരു കൊച്ചുവീട്ടിൽ.
ആ കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്നു ആസിഫ്. അങ്ങനെയാണ് അദ്ദേഹം നാടും വീടും വിട്ട് 23-ാം വയസിൽ ദുബായിലെത്തിയത്. ദുബായിൽ ഒരു ബോട്ടിലിങ് പ്ലാന്‍റിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു. ചില ജോലികളൊക്കെ ചെയതെങ്കിലും പച്ച പിടിക്കാൻ ആസിഫിനായില്ല. അങ്ങനെയൊണ് പണ്ടുമുതൽക്കേയുള്ള ക്രിക്കറ്റ് സ്വപ്നങ്ങളെ മനസിൽ താലോലിച്ച് നാട്ടിലേക്ക് മടങ്ങിയത്.
advertisement
വയനാട് ജില്ലയിലെ ഫാസ്റ്റ് ബൌളർമാർക്കായുള്ള ട്രയൽസ് സമയത്ത് ആസിഫിന്റെ കൃത്യതയും വേഗതയും ഓസ്ട്രേലിയൻ മുൻ പേസർ ജെഫ് തോംസണിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ സെലക്ഷനിലെ ചുരുക്കപട്ടികയിൽ ആസിഫ് ഇടംനേടി. എന്നാൽ ആസിഫിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ പിന്നീട് സാധിച്ചില്ല. പലപപോഴും അദ്ദേഹം നിരാശപ്പെടുത്തി. അങ്ങനെ വീണ്ടും ജോലി തേടി ദുബായിലേക്ക് മടങ്ങി. എന്നാൽ ഇത്തവണ ദുബായിലെ ക്രിക്കറ്റായിരുന്നും ആസിഫിന്‍റെ അങ്കത്തട്ട്.
യുഎഇ ദേശീയ ട്രയൽസിൽ, മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൌളറും കോച്ചുമായ ആക്വിബ് ജാവേദ് ആസിഫിന്റെ വേഗതയിൽ മതിപ്പു രേഖപ്പെടുത്തി. ജോലിക്ക് ശുപാർശ ചെയ്തു. മുമ്പത്തെ തൊഴിൽ കരാർ പാലിക്കാത്തതിന്റെ പേരിൽ അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തിയതിനാൽ വീണ്ടും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. വൈകാതെ കേരളത്തിലെ അറിയപ്പെടുന്ന ക്രിക്കറ്ററായി ആസിഫ് വളർന്നു. മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിൽ ആസിഫ് സ്ഥാനം കണ്ടെത്തി.
എന്നാൽ അത് ആസിഫിന്‍റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. ക്രിക്കറ്റിൽ വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വളർച്ച. കേരളത്തിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആസിഫ്, വൈകാതെ ഐപിഎല്ലിന്‍റെയും ഭാഗമായി മാറി. 2018ൽ ചെന്നൈ സൂപ്പർ കിങ്സാണ് ആസിഫിനെ ടീമിലെടുത്തത്. ഇന്ത്യയുടെ മുൻ സ്പിന്നർ എൽ ശിവരാമകൃഷ്ണനാണ് ആസിഫിനെ ചെന്നൈ ടീമിലേക്ക് നയിച്ചത്.
You may also like:കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ [NEWS]റംസിയുടെ ആത്മഹത്യ; കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ്; ഇടപെടൽ പ്രതിക്കും ആരോപണവിധേയയായ സീരിയൽ നടിക്കും വേണ്ടി [NEWS] 'അത്തരം ഒരു പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നു' ; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല [NEWS]
“[ഷെയ്ൻ] വാട്സൺ എന്നോട് പറഞ്ഞു,‘ നിങ്ങൾ വളരെ നല്ല ടെന്നീസ് ബോൾ ബൌളറാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇത് ടെന്നീസ് ബോൾ ക്രിക്കറ്റാണെന്ന് കരുതുക, വേഗത്തിൽ പന്തെറിയുക, അടിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. ’അത് എനിക്ക് വലിയ ആത്മവിശ്വാസം പകർന്നുതന്നു”- ആസിഫ് പറഞ്ഞു. “മത്സര ദിവസം ധോണി ഭായ് എന്റെ തോളിൽ കൈ വച്ചുകൊണ്ട് എന്നോട് വിഷമിക്കേണ്ടതില്ല,‘ നിങ്ങൾ നാല് ഓവർ എറിഞ്ഞ് 40 റൺസ് നൽകിയാലും കുഴപ്പമില്ല. ഇതാണ് നിങ്ങളുടെ അവസരം'- ആസിഫ് പറയുന്നു.
ഏതായാലും ഇത്തവണ ചെന്നൈയ്ക്കുവേണ്ടി കളത്തിലിറങ്ങാമെന്ന പ്രതീക്ഷിലാണ് ആസിഫ്. ഐപിഎല്ലിലൂടെ മികച്ച പ്രകടനം നടത്താനാകുമെന്നും ആസിഫ് പ്രതീക്ഷിക്കുന്നു.
കടപ്പാട്- ഗൾഫ് ന്യൂസ്