കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കും കുടുംബത്തിനും വേണ്ടി കോൺഗ്രസ് നേതാവിന്റെ ഇടപെടൽ. ആരോപണ വിധേയയായ സീരിയൽ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടിയാണ് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവാണ് കേസ് ഒതുക്കാൻ ഇടപെടൽ നടത്തിയത്. കേസിൽ അറസ്റ്റുകൾ ആവശ്യപ്പെട്ട് സജീവമായി നിൽക്കുന്ന പിഡിപി നേതാവ് മൈലക്കാട് ഷായോടാണ് വലിയ പണിക്ക് നിൽക്കരുതെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ വീട്ടുകാരും വേണ്ടപ്പെട്ടവരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്.
കൊട്ടിയം, കണ്ണനല്ലൂർ സി.ഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സൈബർ പൊലീസ് അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടുന്ന ഒൻപതംഗ സംഘം ആരോപണവിധേയയായ സീരിയൽ നടിയെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്തു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.
യുവതിയെ ഗർഭഛിദ്രത്തിന് കൊച്ചിയിൽ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതി ഹാരിസിന്റെ സഹോദരഭാര്യയാണ് സീരിയൽനടി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.