അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തില്‍ നിന്നും 56 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. ഇടങ്കയ്യന്‍ താരത്തിന്‍െറ ഐ.പി.എല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്.
Also Read: IPL 2020| ഈ താരത്തെ നോക്കി വെച്ചോളൂ; ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരത്തെ കുറിച്ച് സുനിൽ ഗവാസ്കർ
advertisement
ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് - ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തു. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു. പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് സ്‌കോര്‍ 150 കടത്തിയത്.
You may also like:Covid 19| സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 മരണങ്ങളും [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ മികവില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്‌പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.