തൃശൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മാള സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചശേഷം പണവുമായി മുങ്ങിയയാൾ അറസ്റ്റിൽ. തിരുവല്ല സ്വദേശി കണ്ടത്തിൽ കുഞ്ഞുമോൻ(41) എന്നയാളാണ് അറസ്റ്റിലായത്. വിവാഹദിവസം തന്നെയാണ് കുഞ്ഞുമോൻ പണവുമായി മുങ്ങിയത്.
രണ്ടുമാസം മുമ്പാണ് കുഞ്ഞുമോനും യുവതിയുമായുള്ള വിവാഹം നടന്നത്. പ്രളയ ദുരിതാശ്വാസമായി ലഭിച്ച രണ്ടര ലക്ഷം രൂപയുമായാണ് ഇയാൾ വിവാഹദിനത്തിൽ തന്നെ കടന്നു കളഞ്ഞത്.
അന്നുതന്നെ യുവതിയും വീട്ടുകാരും ചേർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾ നൽകിയിരുന്നത് വ്യാജ മേൽവിലാസമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുഞ്ഞുമോനെ കണ്ടെത്താനായില്ല. ഇയാൾ സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.