പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രമാണ് അശ്വിന് മത്സരത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അശ്വിന് വലിയ പ്രശ്നങ്ങളില്ലെന്നും ജിമ്മിലൊക്കെ വർക്ക്ഔട്ട് ചെയ്യുന്നുണ്ടെന്നും ശ്രേയാസ് അയ്യർ പറഞ്ഞു.
എങ്കിലും രണ്ടോ മൂന്നോ ഗെയിമുകൾക്ക് കൂട് അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും അയ്യർ പറഞ്ഞു. മത്സരത്തിൽ ഒരു ഓവറിൽ തന്നെ കരുൺ നായരെയും നിക്കോളാസ് പൂരനെയും അശ്വിൻ പുറത്താക്കി.
ഗ്ലെൻമാക്സ്വെല്ലിന്റെ ഷോട്ട് കൈയ്യിലൊതുക്കാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അശ്വിന് പരിക്ക് പറ്റിയത്. ഇടതു തോളെല്ലിന് ചെറുതായി സ്ഥാനചലനം സംഭവിക്കുകയായിരുന്നു. പരിക്കേറ്റതിന് പിന്നാലെ കടുത്ത വേദന ഉണ്ടായിരുന്നതായി അശ്വിൻ പറഞ്ഞു.
advertisement
എന്നാൽ പിന്നീട് വേദന കുറഞ്ഞെന്നും സ്കാൻ റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അശ്വിൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു അശ്വിന്‍.
ഡൽഹിയുടെ രണ്ടാമത്തെ മത്സരമായിരുന്നു ചെന്നൈക്കെതിരായത്. മത്സരത്തിൽ ചെന്നൈയെ 44 റൺസിന് പരാജയപ്പെടുത്തിയിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരം സമനിലയായി. എന്നാൽ സൂപ്പർ ഓവറിൽ ഡൽഹി രണ്ട് വിക്കറ്റിന് വിജയിച്ചു. സെപ്തംബർ 29ന് ഹൈദരാബാദിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.