'ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്' ഇനി ഐപിഎല്ലിലില്ല
Last Updated:
ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ പേര് മാറ്റി. 'ഡല്‍ഹി ക്യാപിറ്റല്‍സ്' എന്നാണ് പുതിയ പേര്. പേരിനൊപ്പം തന്നെ ലോഗോയിലും ടീം മാറ്റം വരുത്തിയിട്ടുണ്ട്.. ഐ എപിഎല്ലില്‍ ഒരിക്കല്‍പ്പോലും ഫൈനലിലെത്താന്‍ കഴിയാത്ത ടീമാണ് ഡല്‍ഹി. പുതിയ സീസണില്‍ പുത്തന്‍ പേരും താരങ്ങളുമായെത്താനാണ് ടീം ലക്ഷ്യമിടുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള ജിഎംആര്‍ ഗ്രൂപ്പാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമകള്‍. 2018 ലെ താരലേലത്തിനു മുന്നേ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ കമ്പനിയായ ജിന്‍ഡാല്‍ സൗ്തത് വെസ്റ്റ് (ജെഎസ്ഡബ്ല്യു)വുമായി പാര്‍ട്ണര്‍ഷിപ്പിലെത്തിയിരിക്കുകയാണ് ജിഎംആര്‍.
ഈ മാസം 18 ന് ജയ്പൂരില്‍വെച്ചാണ് ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം നടക്കുന്നത്. നേരത്തെ കഴിഞ്ഞ സീസണിലെ 10 താരങ്ങളെ ടീം കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. തങ്ങളുടെ മുന്‍താരമായ ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ടീം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
advertisement
Dilliwasiyon, say hello to Delhi Capitals!#ThisIsNewDelhi pic.twitter.com/KFW8f3GIP7
— Delhi Capitals (@DelhiCapitals) December 4, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2018 7:51 PM IST