'അല്ല, അശ്വിന്‍ ഇതെന്താണ് സംഭവം? നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?'; അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകര്‍
Last Updated:
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരമാണ് അശ്വിന്റെ ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദത്തിലകപ്പെട്ടത്.
ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ബൗളിങ് ആക്ഷന്‍ വിവാദമാകുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് താരം പന്തെറിയുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരമാണ് അശ്വിന്റെ ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദത്തിലകപ്പെട്ടത്.
മത്സരത്തിലെ അവസാന ഓവറിലെ നാലാം പന്താണ് വിവാദത്തിനിടയാക്കിയത്. ബോളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെയായിരുന്നു അശ്വിന്‍ പന്തെറിഞ്ഞത്. അശ്വിന് എന്തുമാകാമെന്നാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Also Read: 'ചര്ച്ചകള് നിര്ത്താം' ധോണി ഉടന് വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്
What even 😂😂😂 pic.twitter.com/cM35bmpVQ2
— Anas Khan (@AnasMagnificent) July 19, 2019
advertisement
നേരത്തെ ഐപിഎല്ലില്‍ മങ്കാദിങിലൂടെ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെയും വിവാദം. പന്ത് കൊണ്ട് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു അശ്വിന്‍ പുറത്തെടുത്തത്. 19 പന്തില്‍ 37 റണ്‍സാണ് ദിണ്ഡിഗല്‍ ഡ്രാഗണ്‍സ് നായകനായ അശ്വിന്‍ അടിച്ചെടുത്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2019 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അല്ല, അശ്വിന്‍ ഇതെന്താണ് സംഭവം? നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?'; അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകര്‍