റോയൽസ് മാനേജ്മെൻറ് ടീമിനൊപ്പം വോൺ എത്തുന്നതോടെ അന്തർദേശീയ ആരാധക വൃന്ദത്തെ ശക്തിപ്പെടുത്തുന്നതിനു കഴിയും. മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഫ്രാഞ്ചൈസിയുടെ സിഎസ്‌ആർ വിഭാഗമായ റോയൽ രാജസ്ഥാൻ ഫൗണ്ടേഷനുമായി ചേർന്ന് റോയൽസിന്റെ ജീവകാരുണ്യ സംരംഭങ്ങളുടെ ധാർമ്മികതയ്ക്കായി പ്രചാരണം നടത്തും.
ടീം മെന്റർ എന്ന നിലയിൽ ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡിനൊപ്പം വോൺ പ്രവർത്തിക്കും. വിക്ടോറിയയ്ക്കായി 2003-07 വരെ മക്ഡൊണാൾഡിനൊപ്പം ടീമംഗമായിരുന്നു വോൺ. 2008 ൽ ഉദ്ഘാടന സീസണിൽ ടൂർണമെന്റ് ജയിച്ചപ്പോൾ വോണിനൊപ്പമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് ഹെഡ് സുബിൻ ഭരൂച്ചയ്ക്കൊപ്പവും ചേർന്ന് അദ്ദേഹം പ്രവർത്തിക്കും.
advertisement
രാജസ്ഥാൻ റോയൽസിൽ മടങ്ങിയെത്തിയത് വലിയൊരു വികാരമാണെന്ന് ഷെയ്ൻ വോൺ പറഞ്ഞു.
ഞാൻ ഇഷ്‌ടപ്പെടുന്ന ഈ ഫ്രാഞ്ചൈസിയുടെ എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കുന്നത് ആവേശകരമാണ്. ലോകമെമ്പാടുമുള്ള ആരാധകർ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ആഗോള ടീമായി മാറുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിനായി ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ സീസണിൽ ഒരു ടീം മെന്ററായി പ്രവർത്തിക്കാനും സുബിൻ ഭരുച്ച, ആൻഡ്രൂ മക്ഡൊണാൾഡ് എന്നീ മികച്ച ബാക്ക്റൂം സ്റ്റാഫുകളുമായി ചേർന്ന് പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
വരും മാസങ്ങളിൽ തങ്ങൾക്ക് വിജയകരമായ ഒരു സീസൺ നേടാനും വലിയ കാര്യങ്ങൾ നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ വിവിധ ഇടങ്ങളിൽവെച്ചാണ് മത്സരങ്ങൾ.