ഇന്റർഫേസ് /വാർത്ത /IPL / IPL 2020| 'ചെറിയൊരു കൈയബദ്ധം'; പഴയ ടീം ലോഗോ ഉപയോഗിച്ചതിന് ബാംഗ്ലൂരൂനെ ട്രോളി രാജസ്ഥാൻ റോയൽസ്

IPL 2020| 'ചെറിയൊരു കൈയബദ്ധം'; പഴയ ടീം ലോഗോ ഉപയോഗിച്ചതിന് ബാംഗ്ലൂരൂനെ ട്രോളി രാജസ്ഥാൻ റോയൽസ്

News18 Malayalam

News18 Malayalam

ടീമിന്റെ മത്സരങ്ങൾ ആരാധകർക്ക് എളുപ്പം ഓർമയിൽവെക്കാൻ പുതിയ പുതിയ പ്രചാരണ തന്ത്രമാണ് ടീമുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഒരു തന്ത്രം ചെറുതായൊന്നു പിഴച്ചതാണ് ഇപ്പോൾ ട്രോളുകൾ പ്രവഹിക്കാൻ കാരണമായിരിക്കുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

ഈ വർഷത്തെ ഐപിഎൽ മത്സരക്രമങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ആരാധകരെ ഒപ്പം നിർത്താനുള്ള പരിശ്രമത്തിലാണ് ടീമുകളെല്ലാം. മത്സര സമയക്രമം ആരാധകരെ പറഞ്ഞുപഠിപ്പിക്കാനും ഓരോ ടീമും ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ ആരാധകർക്ക് എളുപ്പം ഓർമയിൽവെക്കാൻ പുതിയ പുതിയ പ്രചാരണ തന്ത്രമാണ് ടീമുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ ഒരു തന്ത്രം ചെറുതായൊന്നു പിഴച്ചതാണ് ഇപ്പോൾ ട്രോളുകൾ പ്രവഹിക്കാൻ കാരണമായിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് ടീം തന്നെ വിരാട് കോഹ്ലിയുടെ ടീമിനെ ട്രോളി രംഗത്തിറങ്ങി.

Also Read- IPL 2020 Full Schedule | ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പുറത്ത്

'ഡ്രീം ഇലവൻ ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ, ഇതിൽ ഏതു മത്സരം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്' എന്ന ചോദ്യത്തോടെയാണ് ബാംഗ്ലൂർ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആർസിബിയുടെ നാലാമത്തെ മത്സരം ഒക്ടോബർ മൂന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ്. വീഡിയോയിൽ രാജസ്ഥാൻ ടീമിന്റെ പഴയ നീല ലോഗോയാണ് ഉപയോഗിച്ചത്. കഴിഞ്ഞ സീസൺ മുതൽ രാജസ്ഥാൻ  ജേഴ്സിയുടേയും പാഡിന്റെയും ഹെൽമെന്റിന്റേയും ലോഗോയുടേയുമെല്ലാം നിറം പിങ്കിലേക്ക് മാറ്റിയിരുന്നു.

Also Read- IPL 2020| ഒന്നല്ല, രണ്ടല്ല... ആറ് വ്യത്യസ്ത ബൗളിംഗ് ആക്ഷനിൽ ബുംറ; കാണാം 

ബാംഗ്ലൂർ ടീമിന്റെ വീഡിയോയിലെ ഈ ചെരിയ പിഴവ് രാജസ്ഥാൻ കണ്ടെത്തി, ഉടനെ തന്നെ ട്രോളുമിറക്കി. 'ഞാൻ രാജസ്ഥാൻ റോയൽസിന്റെ ശരിയായ ലോഗോ ഉപയോഗിക്കും എന്ന് ബ്ലാക്ക് ബോർഡിൽ പലതവണ എഴുതുന്ന ട്രോൾ ചിത്രമാണ് അവർ പുറത്തിറക്കിയത്.

ഇതിനിടെ, വിരാട് കോഹ്ലിയും ടീമും യുഎഇയിൽ കഠിന പരിശീലനത്തിലാണ്. ടീം തയാറായി കഴിഞ്ഞുവെന്ന് ആര്‍സിബി പരിശീലകരിൽ ഒരാളായ ബസു ശങ്കർ പറയുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലി മികച്ചഫോമിലാണെന്നും അദ്ദേഹം പറയുന്നു. ഈ സമയം അദ്ദേഹം നന്നായി പരിശീലനത്തിന് ഉപയോഗപ്പെടുത്തിയെന്നും കോച്ച് പറയുന്നു.

First published:

Tags: IPL 2020, IPL 2020 Date and Time, IPL 2020 Fixtures, IPL 2020 Full Schedule, IPL 2020 Match, IPL 2020 Timings, IPL 2020 Venue, Rajasthan royals, Royal Challengers Bangalore