TRENDING:

IPL 2021| ദുബായിൽ കപ്പ് ആരുയർത്തും; ഐപിഎൽ ഫൈനൽ വേദിയിലെ പിച്ച് റിപ്പോർട്ട്, ശരാശരി സ്കോർ, സാധ്യതാ ഇലവൻ എല്ലാമറിയാം

Last Updated:

ഐപിഎല്ലിൽ ഇതുവരെ മൂന്ന് കിരീടങ്ങൾ നേടിയ ചെന്നൈയും രണ്ട് കിരീടങ്ങൾ നേടിയ കൊൽക്കത്തയും ഒരു കിരീടം കൂടി തങ്ങളുടെ ഷെൽഫിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎൽ (IPL) പതിനാലാം സീസണിലെ രാജാക്കന്മാർ ആരാകും എന്നറിയാൻ കേവലം ഒരു മത്സരം മാത്രമാണ് ബാക്കി. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ എംഎസ് ധോണിയുടെ (MS Dhoni)  ചെന്നൈ സൂപ്പര്‍ കിങ്‌സും (Chennai Super Kings) ഓയിൻ മോര്‍ഗന്റെ (Eoin Morgan) കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും (Kolkata Knight Riders) തമ്മിലുള്ള 40 ഓവർ പോരാട്ടത്തിന് ശേഷം ആരാധകർക്ക് ഇതിനൊരുത്തരം ലഭിക്കുന്നതായിരിക്കും. ഐപിഎൽ കിരീടങ്ങൾ മുൻപും നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയും കൊൽക്കത്തയും. മൂന്ന് കിരീടങ്ങൾ നേടിയ ചെന്നൈയും രണ്ട് കിരീടങ്ങൾ നേടിയ കൊൽക്കത്തയും ഒരു കിരീടം കൂടി തങ്ങളുടെ ഷെൽഫിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
CSK vs KKR
CSK vs KKR
advertisement

സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനൽ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്ന കൊൽക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്ന അവർ എലിമിനേറ്ററിൽ ബാംഗ്ലൂരിനെയും ഒടുവിൽ ക്വാളിഫയർ രണ്ടിൽ ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

advertisement

ഐപിഎൽ പതിനാലാം സീസണിലെ ഏറ്റവും നിർണായകമായ മത്സരം നടക്കുന്ന വേദിയിലെ കണക്കുകളും മറ്റ് കാര്യങ്ങളും നോക്കാം -

പിച്ച്‌ റിപ്പോര്‍ട്ട്

യുഎഇയിലെ മറ്റ് സ്റ്റേഡിയങ്ങളിലെ പിച്ചുകൾ പരിഗണിക്കുമ്പോൾ ദുബായിലെ പിച്ച് ബാറ്റർമാർക്ക് ആനുകൂല്യം നൽകുന്നവയാണ്. ഇവിടെ നടന്ന കഴിഞ്ഞ മത്സരങ്ങളിൽ കൂറ്റൻ സ്‌കോറുകൾ ടീമുകൾ പിന്തുടർന്ന് ജയിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. ഇവിടെ നടന്ന 11 മല്‍സരങ്ങളില്‍ ഒമ്പത് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. ഇതിനുപുറമെ മത്സരം പുരോഗമിക്കവേ ഉണ്ടായേക്കാവുന്ന മഞ്ഞുവീഴ്ചയും കണക്കിലെടുക്കുമ്പോൾ നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

advertisement

Also read- IPL 2021 |പെരുമാറ്റച്ചട്ടം ലംഘിച്ചു; ദിനേഷ് കാര്‍ത്തിക്കിന് താക്കീത് നല്‍കി ബിസിസിഐ

ശരാശരി സ്‌കോര്‍

ദുബായ് സ്റ്റേഡിയത്തിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ 155-160 റൺസാണ്. ബാറ്റർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചായതിനാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 170 ന് മുകളിൽ സ്കോർ നേടാനായിരിക്കും ലക്ഷ്യമിടുക.

Also read- IPL 2021| വൈകാതെ അവൻ ഇന്ത്യയേയും നയിക്കും; പന്തിന്റെ ക്യാപ്റ്റൻസിക്ക് ക്ലൂസ്‌നറുടെ കയ്യടി

advertisement

സാധ്യതാ പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡു പ്ലെസിസ്, മോയിന്‍ അലി, അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിൻ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ഷാക്കിബ് അല്‍ ഹസന്‍, ദിനേഷ് കാര്‍ത്തിക്, (വിക്കറ്റ് കീപ്പര്‍), ശിവം മാവി, ലോക്കി ഫെര്‍ഗൂസണ്‍/ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| ദുബായിൽ കപ്പ് ആരുയർത്തും; ഐപിഎൽ ഫൈനൽ വേദിയിലെ പിച്ച് റിപ്പോർട്ട്, ശരാശരി സ്കോർ, സാധ്യതാ ഇലവൻ എല്ലാമറിയാം
Open in App
Home
Video
Impact Shorts
Web Stories