ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിന് താക്കീത്. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ ഐ പി എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്.
എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ പി എല്‍ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് ക്ഷുഭിതനായി സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതാകാം നടപടിക്ക് കാരണമെന്നാണ് സൂചന. മാച്ച് റഫറിയാണ് നടപടിയെടുത്തത്.
ലെവല്‍ 1 കുറ്റം 2.2, ഒരു മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ അല്ലെങ്കില്‍ വസ്ത്രങ്ങള്‍, ഗ്രൗണ്ട് ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഫിക്ച്ചറുകള്‍, ഫിറ്റിംഗുകള്‍ എന്നിവയുടെ ദുരുപയോഗം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐ പി എല്‍ പ്രസ്താവന അനുസരിച്ച്, കാര്‍ത്തിക് തന്റെ കുറ്റം സമ്മതിക്കുകയും ചെയ്തു.
ഡല്‍ഹിക്കെതിരെ മൂന്ന് പന്തില്‍ ഡക്കായാണ് കാര്‍ത്തിക് മടങ്ങിയത്. റബാഡയുടെ പന്തില്‍ ബൗള്‍ഡ് ആവുകയായിരുന്നു. കാര്‍ത്തിക്കിന്റേത് ഉള്‍പ്പെടെ ഏഴ് റണ്‍സിന് ഇടയില്‍ ഡല്‍ഹിയുടെ ആറ് വിക്കറ്റുകള്‍ വീണെങ്കിലും വിജയ ലക്ഷ്യം മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ICC |ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള പുരസ്കാരം വിരാട് കോഹ്ലിക്ക്ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. 2016 ലോകകപ്പ് സൂപ്പര്‍ 10ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ കോഹ്ലി നേടിയ 82 റണ്‍സിന്റെ ഇന്നിംഗ്സാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.
വോട്ടെടുപ്പിലൂടെയാണ് ഈ ഇന്നിങ്സിനെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായി ഐസിസി തെരഞ്ഞെടുത്തത്. കോഹ്ലിയുടെ ഇന്നിംഗ്സിന് 68 ശതമാനം വോട്ടും, ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ബെന്‍ സ്റ്റോക്സിന്റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് തുടര്‍ച്ചയായ നാല് സിക്സറുകളോടെ വിന്‍ഡീസ് ജയം ഉറപ്പിക്കുന്ന നിമിഷത്തിന് 32 ശതമാനം വോട്ടും ലഭിച്ചു.
2016ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 10 പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ സ്കോര്‍ ആയ 160 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ വീണിരുന്നു. എന്നാല്‍ കോഹ്ലിയുടെ മികവില്‍ 6 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ 51 പന്തില്‍ 82 റണ്‍സെടുത്ത കോഹ്ലി പുറത്താകാതെ നിന്നു.
ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ അന്നത്തെ ഇന്നിങ്സ്. 39 പന്തിലാണ് താരം അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 21 പന്തില്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ജെയിംസ് ഫോക്നോര് എറിഞ്ഞ അടുത്ത ഓവറില്‍ 19 റണ്‍സടിച്ച കോഹ്ലി ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു.
പത്തൊമ്പതാം ഓവറില്‍ നേഥാന്‍ കോള്‍ട്ടര്‍നൈലിനെതിരെ നാലു ബൗണ്ടറി നേടി കോഹ്ലി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെതിരെ നേടിയ ഈ ജയം ഇന്ത്യയുടെ സെമി ബെര്‍ത്തുറപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.