IPL 2021| വൈകാതെ അവൻ ഇന്ത്യയേയും നയിക്കും; പന്തിന്റെ ക്യാപ്റ്റൻസിക്ക് ക്ലൂസ്‌നറുടെ കയ്യടി

Last Updated:

ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തും പന്തിനെ വൈകാതെ കാണാൻ കഴിയുമെന്നാണ് പന്തിന്റെ മികവിനെ പ്രശംസിച്ച് കൊണ്ട് ക്ലൂസ്‌നർ പറഞ്ഞത്.

Klusener
Klusener
ഐപിഎൽ പതിനാലാം സീസണിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ടീം ഏതെന്ന് ചോദിച്ചാൽ ഡൽഹി ക്യാപിറ്റൽസ് എന്നായിരിക്കും എല്ലാവരുടെയും ഉത്തരം. ഋഷഭ് പന്ത് എന്ന ക്യാപ്റ്റന് കീഴിൽ മികച്ച പ്രകടനം നടത്തിയ അവർക്ക് ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും സീസണിൽ നടത്തിയ മികച്ച പ്രകടനത്തിൽ അവർക്ക് ആശ്വസിക്കാം. ടീമിന്റെ ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ പ്ലേഓഫ് യോഗ്യത നേടിക്കൊടുത്ത പന്തിനും തന്റെ പ്രകടനത്തിൽ ആശ്വസിക്കാം. അതും ഐപിഎല്‍ ചരിത്രത്തില്‍ പ്ലേഓഫിൽ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന നേട്ടത്തോടെ. ഇപ്പോഴിതാ ഡൽഹിയെ നയിച്ച പന്തിന്റെ മികവിന് പ്രശംസ നേർന്ന് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തും പന്തിനെ വൈകാതെ കാണാൻ കഴിയുമെന്നാണ് പന്തിന്റെ മികവിനെ പ്രശംസിച്ച് കൊണ്ട് ക്ലൂസ്‌നർ പറഞ്ഞത്.
'ഋഷഭ് പന്തിനെ പോലൊരു താരം വൈകാതെ ഇന്ത്യൻ ക്യാപ്റ്റനാകുന്നത് കാണാനാണ് കാത്തിരിക്കുന്നത്. ഋഷഭ് ഇപ്പോൾ ചെറുപ്പമാണ്, വിരാട് കോഹ്‌ലിയുടെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വേളയിൽ തൽസ്ഥാനം രോഹിത് ശർമയായിരിക്കും ഏറ്റെടുക്കുക. നിലവിലെ ഇന്ത്യൻ ടീമിൽ ഇനി ഏതെങ്കിലുമൊരു താരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് ഋഷഭ് ആയിരിക്കും.' ക്ലൂസ്‌നർ പറഞ്ഞു.
പന്തിന്റെ ക്യാപ്റ്റൻസി മികവ് പ്രശംസിച്ച ക്ലൂസ്‌നർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മികവിനെ കുറിച്ചും വാചാലനായി. 'വിരാട് കോഹ്ലി ഒരു അസാധ്യ പ്രതിഭയാണ്. ക്രിക്കറ്റിനോടുള്ള അദേഹത്തിന്‍റെ ആവേശം അവിശ്വസനീയമാണ്. ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങാനുള്ള തീരുമാനം കോഹ്ലിയുടേതാണ്. ഇത് മറ്റൊരാൾക്ക് അവസരമൊരുക്കുന്നു. ഇന്ത്യയെ ദീർഘകാലം നയിക്കാൻ കഴിവുള്ള ഒരു യുവതാരം സ്ഥാനം ഏറ്റെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിലവിൽ യുവതാരങ്ങളെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുമെന്ന് കരുതുന്നില്ല. കോഹ്‌ലിക്ക് ശേഷം രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യയെ നയിക്കുക.' - ക്ലൂസ്‌നർ കൂട്ടിച്ചേർത്തു.
advertisement
യുഎഇയില്‍ ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് കോലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് കോഹ്ലി ഈ സീസണോടെ പടിയിറങ്ങിയിരുന്നു.
Also read- 'ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച സിക്‌സര്‍'; തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് പൃഥ്വി ഷായും പന്തും, വീഡിയോ
ഐപിഎൽ പതിനാലാം സീസണിന്റെ ലീഗ് ഘട്ടത്തില്‍ ഋഷഭ് പന്തിന്റെ ഡൽഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. തുടർച്ചയായ മൂന്നാം സീസണിലും പ്ലേഓഫ് യോഗ്യത നേടിയ അവർക്ക് പക്ഷെ തുടരെ രണ്ടാം സീസണിൽ ഫൈനലിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന ആവേശകരമായ ക്വാളിഫയർ 2 പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവസാനം വരെ പോരാടിയതിന് ശേഷം മൂന്ന് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി മടങ്ങുകയായിരുന്നു ഡൽഹി. 36 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്- 20 ഓവറില്‍ 135-5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 19.5 ഓവറില്‍ 136-7.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| വൈകാതെ അവൻ ഇന്ത്യയേയും നയിക്കും; പന്തിന്റെ ക്യാപ്റ്റൻസിക്ക് ക്ലൂസ്‌നറുടെ കയ്യടി
Next Article
advertisement
എം ആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല; മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
എം ആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല; മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി
  • എം ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി തുടരന്വേഷണം വേണ്ടെന്ന് വിധിച്ചു.

  • ഹൈക്കോടതി വിജിലൻസ് കോടതിയുടെ ക്ലീൻ ചിറ്റ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി; പരാതിക്കാർക്ക് വീണ്ടും പരാതി നൽകാം.

  • മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു, സർക്കാർ നൽകിയ ഹർജി അംഗീകരിച്ചു.

View All
advertisement