കഴിഞ്ഞ സീസണിൽ പാതി വഴിയിൽ ദിനേഷ് കാർത്തിക് വിട്ടൊഴിഞ്ഞ നായക പദവി ഏറ്റെടുത്ത മോർഗൻ ടീമിനെ ഭേദപ്പെട്ട നിലയിൽ നയിച്ചെങ്കിലും ഇത്തവണ അത് കാണാൻ കഴിയുന്നില്ല. ക്യാപ്റ്റൻ എന്ന നിലയിലും ടോപ് ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിലും ഈ സീസണിൽ മോർഗൻ പരാജയമാണ്. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. ആകെ 45 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. ആര്‍ സി ബിക്കെതിരെ നേടിയ 29 റണ്‍സാണ് ടോപ് സ്‌കോര്‍. അവസാന മത്സരത്തിലും മോർഗൻ ആരാധകരെ നിരാശപ്പെടുത്തി. ഒരു പന്ത് പോലും നേരിടാൻ കഴിയാതെ അനാവശ്യ റണ്ണിന് ശ്രമിക്കവെയാണ് താരം പുറത്തായത്.
advertisement
Also Read- കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ
മറുവശത്ത് കരുത്തരായ മുംബൈ ടീമിനെ തകർത്തുകൊണ്ട് വിജയവഴിയിലേക്ക് എത്തിയതിന്റെ ഊർജവും പേറിയാണ് പഞ്ചാബ് എത്തുന്നത്. മികച്ച താരനിരയാണ് പഞ്ചാബിന്റേതെങ്കിലും സ്ഥിരയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഓപ്പണർമാരാണ് മത്സരത്തിന്റെ കളി നിയന്ത്രിക്കുന്നത്. ആരെങ്കിലും ഒരാൾ ഫോമായില്ലെങ്കിൽ ടീം ചെറിയ സ്കോറിലേക്ക് ഒതുങ്ങും. ഇനി ഓപ്പണർമാർ ഗംഭീരമായി തുടങ്ങിയാലും ബൗളർമാർ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാണിക്കില്ല. എന്നാൽ അവസാന മത്സരത്തിൽ കണിശതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബോളർമാർ മുംബൈ ടീമിനെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.
വമ്പനടിക്കാരനായ നിക്കോളാസ് പുരാൻ ഇനിയും ഫോമിലെത്തിയിട്ടില്ല. നാല് കളികളിൽ നിന്നും ഒമ്പത് റൺസ് മാത്രമാണ് താരത്തിന് നേടാനായിട്ടുള്ളത്. ക്രിസ് ഗെയ്ലും അവസാന മത്സരത്തിൽ താളം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയിലാണ് ടീം ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതും. ആദ്യ രണ്ട് മത്സരത്തിൽ ടീമിൽ ഇല്ലാതിരുന്ന സ്പിന്നർ രവി ബിഷ്ണോയി അവസാന മത്സരത്തിൽ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു.
Also Read- സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം
നേര്‍ക്കുനേര്‍ കണക്കില്‍ വ്യക്തമായ ആധിപത്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവകാശപ്പെടാം. 27 മത്സരത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 9 എണ്ണത്തിലാണ് പഞ്ചാബിന് ജയിക്കാനായത്. 18 മത്സരങ്ങളിലും ജയം കെ കെ ആറിനായിരുന്നു.
