IPL 2021| കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കാര്യങ്ങൾ ശരിയായ ദിശയിലാണെങ്കിൽ മടങ്ങി വരുമെന്നും താരം പറയുന്നു.
ഇന്ത്യൻ സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും പിന്മാറി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം നിൽക്കുന്നതിന് വേണ്ടിയാണ് അശ്വിന്റെ പിന്മാറ്റം. ഡൽഹി ക്യാപിറ്റൽസ് താരത്തിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.
കുടുംബവും അടുത്ത ബന്ധുക്കളും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്നും അവർക്കൊപ്പം നിൽക്കാൻ താൻ ഐപിഎല്ലിൽ നിന്നും പിന്മാറുന്നതായും ആർ അശ്വിൻ ട്വിറ്ററിലൂടെ അറിയിച്ചു. കാര്യങ്ങൾ ശരിയായ ദിശയിലാണെങ്കിൽ മടങ്ങി വരുമെന്നും 34 കാരനായ താരം പറയുന്നു.
അശ്വിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായി ഡൽഹി ക്യാപിറ്റൽസും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
🚨 UPDATE 🚨
Ravichandran Ashwin has decided to take a break from #IPL2021 to support his family in the fight against #COVID19, with the option to return should things get better.
We at Delhi Capitals extend him our full support 💙#YehHaiNayiDilli pic.twitter.com/A9BFoPkz7b
— Delhi Capitals (@DelhiCapitals) April 25, 2021
advertisement
പത്ത് വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്ക് വേണ്ടി 77 ടെസ്റ്റ് മത്സരങ്ങളിൽ അശ്വിൻ കളിച്ചിട്ടുണ്ട്. 111 ഏകദിനങ്ങളിലും 46 ടി-20 മത്സരങ്ങളിലും അശ്വിൻ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 409 വിക്കറ്റുകളാണ് താരം നേടിയത്. 400 വിക്കറ്റുകൾ നേടിയ പതിനാറ് താരങ്ങളിൽ ഒരാളാണ് അശ്വിൻ.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടിയിരുന്നു. 42 ഓവറിലേക്ക് നീണ്ട മത്സരത്തില്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തിലായിരുന്നു ഡല്‍ഹി വിജയം സ്വന്തമാക്കിയത്.
advertisement
You may also like:IPL 2021 | സൂപ്പര്‍ ഓവറിലേക്കും നീണ്ട് ആവേശം; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം
ഡല്‍ഹിയുടെ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഹൈദരബാദിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിനു വേണ്ടി ഇറങ്ങിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും നേരത്തെ അര്‍ധ സെഞ്ചുറി നേടിയ വില്യംസണും ആയിരുന്നു. ഡല്‍ഹിക്ക് വേണ്ടി പന്തെറിഞ്ഞത് അക്‌സര്‍ പട്ടേല്‍ ആയിരുന്നു. ആറു പന്തില്‍ ഒരു ഫോര്‍ മാത്രം വിട്ടു നല്‍കിയ അക്‌സര്‍ എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നന്നായി പന്തെറിഞ്ഞ അക്‌സറിന് മുന്നില്‍ താളം കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
advertisement
ഹൈദരാബാദ് ഉയര്‍ത്തിയ എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്കായി കളത്തില്‍ ഇറങ്ങിയത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ശിഖര്‍ ധവാനും ആയിരുന്നു. ബൗള്‍ ചെയ്യാന്‍ എത്തിയത് ഹൈദരാബാദിന്റെ വിശ്വസ്തനായ ബൗളര്‍ റാഷിദ് ഖാനും. ചെന്നൈയിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നതിനാല്‍ റാഷിദിനെയും നേരിടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ലേശം ബുദ്ധിമുട്ടി. എന്നാല്‍ മൂന്നാം പന്തില്‍ ഫോര്‍ നേടി പന്ത് ഡല്‍ഹിക്ക് അനുകൂലമാക്കി എടുത്തു. തൊട്ടടുത്ത പന്തില്‍ റണ്‍ വന്നിലെങ്കിലും അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയില്‍ എറിഞ്ഞ രണ്ട് പന്തിലും ഓരോ റണ്‍ വീതം നേടി ഡല്‍ഹി വിജയം നേടിയെടുത്തു.
advertisement
സണ്‍റൈസേഴ്‌സ് ഹൈദരബാദ് -7/0 (1)
ഡല്‍ഹി ക്യാപിറ്റല്‍സ്-8/0 (1)
Location :
First Published :
April 26, 2021 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| കോവിഡ് മഹാമാരിയിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു; ഐപിഎല്ലിൽ നിന്നും പിന്മാറി ആർ. അശ്വിൻ



