TRENDING:

IPL 2022 | 'അവൻ ഞങ്ങളുടെ ബേബി എബിഡി'; ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി കെ എൽ രാഹുൽ

Last Updated:

ഷമി, വരുൺ ആരോൺ, ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ എന്നീ ബൗളർമാരെ ഭയമേതുമില്ലാതെ നേരിട്ട ബദോനി 41 പന്തുകളിൽ നേടിയത് 54 റൺസ് നേടി അവസാന ഓവറിലാണ് പുറത്തായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുജറാത്ത് ടൈറ്റൻസിനെതിരായ (Gujarat Titans vs Lucknow Super Giants) മത്സരത്തിലൂടെ ലക്നൗ സൂപ്പർ ജയൻറ്സ് ഐപിഎല്ലിൽ (IPL 2022) അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ പയറ്റി തെളിഞ്ഞ ഒരുപിടി താരങ്ങളും ഒപ്പം പുതുമുഖ താരങ്ങളെയും ക്യാപ്റ്റൻ കെ എൽ രാഹുലിന് (K L Rahul) കീഴിൽ അണിനിരത്തിയാണ് ലക്നൗ ലോകത്തെ മികച്ച ടി20 ലീഗുകളിൽ ഒന്നായ ഐപിഎല്ലിന്റെ വേദിയിലേക്ക് കാലുവെച്ചത്. ടീമിന്റെ അരങ്ങേറ്റത്തോടൊപ്പം ചില താരങ്ങളും ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നതിനും ഇന്നലത്തെ മത്സരം സാക്ഷിയായി. അത്തരത്തിൽ അരങ്ങേറ്റം കുറിച്ച ഡൽഹി സ്വദേശിയായ ആയുഷ് ബദോനി (Ayush Badoni) തന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതും കാണാൻ കഴിഞ്ഞു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി തികയ്ക്കാനും ഈ യുവതാരത്തിനായി. ലക്നൗ ടീം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലായിരുന്നു ബദോനിയുടെ മാസ്മരിക പ്രകടനമെന്നതും ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഈ യുവതാരത്തിൽ ലക്നൗ ടീമിന് പ്രതീക്ഷയർപ്പിക്കാം. മത്സരശേഷം ലക്നൗ ടീം ക്യാപ്റ്റനായ കെ എൽ രാഹുൽ ബദോനിയെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു.
ആയുഷ് ബദോനി (BCCI Photo)
ആയുഷ് ബദോനി (BCCI Photo)
advertisement

‘അവൻ ഞങ്ങളുടെ ബേബി എബിഡിയാണ്. തുടക്കം മുതൽ തന്നെ അത്ഭുതപ്പെടുത്തിയ താരം. ലഭിച്ച അവസരം ബദോനി കൃത്യമായി ഉപയോഗിച്ചതിൽ സന്തോഷമുണ്ട്. ടീം നാല് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട് നിൽക്കുകയായിരുന്ന ഘട്ടത്തിലും സമ്മർദത്തിനടിപ്പെടാതെ ബദോനി നല്ല പ്രകടനം നടത്തി. വരും മത്സരങ്ങളിലും അവൻ മികച്ച പ്രകടനങ്ങൾ ടീമിനായി നൽകും എന്നാണ് പ്രതീക്ഷ.' രാഹുൽ മത്സരശേഷം പറഞ്ഞു.

Also read- IPL 2022 | ഇത്രേയുള്ളൂ കാര്യം; പ്രശ്നങ്ങൾ മറന്ന് കെട്ടിപ്പിടിച്ച് ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും; കയ്യടിച്ച് ആരാധകർ

advertisement

മത്സരത്തിൽ മുഹമ്മദ് ഷമിയുടെയും വരുൺ ആരോണിന്റെയും പന്തുകൾക്ക് മുന്നിൽ ലക്നൗ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. അഞ്ചോവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എന്ന നിലയിൽ തകർന്നുനിൽക്കവെ ബാറ്റിങ്ങിനായി എത്തിയ ബദോനി ദീപക് ഹൂഡയുമൊത്ത് ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു. ഷമി, വരുൺ ആരോൺ, ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ എന്നീ പ്രഗത്ഭരായ ബൗളർമാരെ ഭയമേതുമില്ലാതെ നേരിട്ട ബദോനി 41 പന്തുകളിൽ നേടിയത് 54 റൺസ് നേടി അവസാന ഓവറിലാണ് പുറത്തായത്.

advertisement

Also read- IPL 2022 |ഐപിഎൽ അരങ്ങേറ്റത്തിൽ ജയം ഗുജറാത്തിനൊപ്പം; ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബദോനിക്കൊപ്പം ലക്നൗവിനെ തകർച്ചയിൽ നിന്നും കരകയറ്റുന്ന രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മേ ഓൾ റൗണ്ടർ ദീപക് ഹൂഡയും അർധസെഞ്ചുറി തികച്ചു. ഇരുവരുടെയും അർധസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ് നേടി. എന്നാൽ ലക്നൗ ഉയർത്തിയ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. രാഹുൽ തേവാട്ടിയ (40*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), മാത്യൂ വെയ്‌ഡ്‌ (30) എന്നിവരുടെ കൂട്ടായ പ്രകടനങ്ങളാണ് ഗുജറാത്തിന് ജയം കൊണ്ടുവന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 'അവൻ ഞങ്ങളുടെ ബേബി എബിഡി'; ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി കെ എൽ രാഹുൽ
Open in App
Home
Video
Impact Shorts
Web Stories