IPL 2022 |ഐപിഎൽ അരങ്ങേറ്റത്തിൽ ജയം ഗുജറാത്തിനൊപ്പം; ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം
IPL 2022 |ഐപിഎൽ അരങ്ങേറ്റത്തിൽ ജയം ഗുജറാത്തിനൊപ്പം; ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം
രാഹുൽ തേവാട്ടിയ (40*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), മാത്യൂ വെയ്‌ഡ് (30) എന്നിവരുടെ കൂട്ടായ പ്രകടനങ്ങളാണ് ഗുജറാത്തിന് ജയം കൊണ്ടുവന്നത്
ഐപിഎല്ലിലെ (IPL 2022) നവാഗതരുടെ പോരാട്ടത്തിൽ ജയം ഹാർദിക് പാണ്ഡ്യയുടെ (Hardik Pandya) ഗുജറാത്ത് ടൈറ്റൻസിന്(Gujarat Titans). ആവേശകരമായ മത്സരത്തിൽ കെ എൽ രാഹുലിന്റെ (K L Rahul) ലക്നൗ സൂപ്പർ ജയന്റസിനെതിരെ (Lucknow Super Giants) അഞ്ച് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ലക്നൗ മുന്നോട്ട് വെച്ച 159 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.
സ്കോർ: ലക്നൗ സൂപ്പർ ജയൻറ്സ് - 20 ഓവറിൽ 158/6 ; ഗുജറാത്ത് ടൈറ്റൻസ് - 19.4 ഓവറിൽ 161/5
ദീപക് ഹൂഡയുടെയും ആയുഷ് ബഡോനിയുടെയും അർധസെഞ്ചുറി പ്രകടനങ്ങളിലൂടെ മികച്ച സ്കോർ കണ്ടെത്തിയ ലക്നൗവിന് മറുപടിയായി രാഹുൽ തേവാട്ടിയ (40*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലർ (30), മാത്യൂ വെയ്‌ഡ് (30) എന്നിവരുടെ കൂട്ടായ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഗുജറാത്ത് ലക്ഷ്യം മറികടന്നത്. ഏഴ് പന്തുകളിൽ 15 റൺസ് നേടി യുവതാരം അഭിനവ് മനോഹറും മികച്ച പ്രകടനം പുറത്തെടുത്തു.
ലക്നൗവിനായി ബൗളിങ്ങിൽ ദുഷ്മന്ത ചമീര രണ്ട് വിക്കറ്റ് വീഴ്ത്തി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.