ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിനിറങ്ങുന്ന ടീമുകൾക്ക് ചില പ്രധാന താരങ്ങളുടെ സേവനം ഇന്ന് ലഭ്യമായിരിക്കില്ലെന്നത് ചെറിയ തിരിച്ചടി നൽകുന്നുണ്ട്. ഇതിൽ ഡൽഹിക്കും പഞ്ചാബിനുമാണ് കൂടുതൽ വെല്ലുവിളി നേരിടേണ്ടി വരിക.
പാകിസ്ഥാൻ പര്യടനത്തിലായതിനാൽ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ് എന്നിവരെയും പരിക്ക് അലട്ടുന്നതിനാൽ ദക്ഷിണാഫ്രിക്കന്‍ എക്‌സ്‌പ്രസ് പേസർ ആൻറിച് നോർക്യയും ഇന്ന് ഡൽഹി നിരയിലുണ്ടാകില്ല. അതേസമയം പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ സൂര്യകുമാർ യാദവിനെ കൂടാതെയാകും മുംബൈ ഇന്ന് ഇറങ്ങുക.
advertisement
അതേസമയം, ആദ്യ കിരീട൦ ലക്ഷ്യം വെക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും മെഗാതാരലേലത്തിൽ നിന്നും പുത്തൻ താരങ്ങളെ സ്വന്തമാക്കി ടീം ഒന്നാകെ ഉടച്ചുവാർത്താണ് പുത്തൻ സീസൺ കളിക്കാനൊരുങ്ങുന്നത്. പുതിയ ക്യാപ്റ്റന്മാരുമായാണ് ഇരു ടീമുകളും സീസണിലേക്ക് എത്തുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ സ്ഥാനത്തേക്ക് ഫാഫ് ഡുപ്ലെസിയെ ബാംഗ്ലൂർ കൊണ്ടുവന്നപ്പോൾ മറുവശത്ത് രാഹുൽ ടീം വിട്ടതോടെ മായങ്ക് അഗർവാളിനെ ക്യാപ്റ്റനാക്കിയാണ് പഞ്ചാബ് എത്തുന്നത്.
ചില പ്രധാന താരങ്ങൾ ഇന്നത്തെ മത്സരത്തിനുണ്ടാകില്ലെന്നത് ഇരു ടീമുകൾക്കും തിരിച്ചടി നൽകുന്നുണ്ട്. ബാംഗ്ലൂർ നിരയിൽ ഓസീസ് താരങ്ങളായ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. മറുവശത്ത് ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോയും ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല.
Also read-IPL 2022 | 'ടീം ബസിൽ കയറ്റില്ല; ഹോട്ടലിലേക്ക് നടന്നുവരാൻ പറയും'; ജഡേജയ്ക്കും പഠാനും വോൺ നൽകിയ ശിക്ഷ
ക്യാപ്റ്റൻസിയുടെ സമ്മർദ്ദമില്ലാതെ കളിക്കാനിറങ്ങുന്ന കോഹ്ലി തകർത്തടിക്കുന്നത് കാണാനാകും ആരാധകർ എത്തുക. ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഡുപ്ലെസി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് പുറമെ ഐപിഎല്ലിൽ തന്റെ മികച്ച പ്രകടനം തുടരാൻ കൂടിയാകും ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ നടത്തിയ വിക്കറ്റ് വേട്ട ഈ സീസണിലും തുടരാൻ ഹർഷൽ പട്ടേലും കാത്തിരിക്കുന്നു.
മറുവശത്ത് മായങ്ക് അഗർവാളിനൊപ്പം ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഷാരുഖ് ഖാൻ, ഒഡീൻ സ്‌മിത്ത് എന്നിവരാണ് ബാറ്റിങ്ങിൽ പഞ്ചാബിന്റെ പ്രതീക്ഷയുയർത്തുന്നത്. സന്ദീപ് ശർമ്മ, അർഷദീപ് സിങ്, രാഹുൽ ചാഹർ എന്നിവരാണ് ബൗളിങ്ങിൽ പഞ്ചാബിന്റെ പ്രതീക്ഷ.

